എനർജി ഡ്രിങ്കുകൾ ഇഷ്ടപ്പെടുന്നവർ അറിയാൻ; അമ്പത് വയസുകാരന് സംഭവിച്ച ദുരന്തം ഇങ്ങനെ!

എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് മൂലം ഉറക്കമില്ലായ്മ, തലവേദന, ഡീഹൈട്രേഷൻ, അമിതമായി ഹൃദയമിടിപ്പ് കൂടുക എന്നീ അവസ്ഥകൾ ഉണ്ടാകാം

എനർജി ഡ്രിങ്കുകൾ ഇഷ്ടപ്പെടുന്നവർ അറിയാൻ; അമ്പത് വയസുകാരന് സംഭവിച്ച ദുരന്തം ഇങ്ങനെ!
dot image

ദിവസേന എനർജി ഡ്രിങ്ക് ശീലമാക്കി പക്ഷാഘാതം വന്ന് തളർന്ന് പോയ ഒരു മനുഷ്യന്റെ വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്നന്നേക്കുമായി അദ്ദേഹത്തിന്റെ ഇടതുവശത്തിന്റെ ചലനശേഷി നഷ്ടമായിരിക്കുകയാണ്. മറ്റൊരുതരത്തിലുമുള്ള ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാത്ത അദ്ദേഹത്തിന് എങ്ങനെയാണ് വളരെ ഉയർന്ന രക്തസമ്മർദം ഉണ്ടായതെന്ന് ഡോക്ടർമാർ പോലും അത്ഭുതപ്പെട്ടുപോയെന്നാണ് വിവരം.

ഇദ്ദേഹത്തിന്റെ തലച്ചോറിൽ രക്തം കട്ടപിടിക്കാനുണ്ടായ കാരണം ഒരു ദിവസം എട്ടുനേരവും എനർജി ഡ്രിങ്ക് കുടിക്കുന്ന ശീലമാണെന്ന് പിന്നീടാണ് ഡോക്ടർമാർ തിരിച്ചറിഞ്ഞത്. ബ്രിട്ടനിൽ മാത്രം ലക്ഷകണക്കിന് പേരാണ് എനർജി ഡ്രിങ്കുകൾ അമിതമായ അളവിൽ കുടിക്കുന്നത്.

എൻർജി ഡ്രിങ്കുകളിൽ കഫീന്റെ അളവ് വളരെ കൂടുതലാണ്. പണ്ടുകാലത്തെക്കാൾ എനർജി ഡ്രിങ്കുകളിൽ ഇതിന്റെ അളവ് കൂടിയിട്ടുണ്ടെന്നാണ് വിവരം. എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് മൂലം ഉറക്കമില്ലായ്മ, തലവേദന, ഡീഹൈട്രേഷൻ, അമിതമായി ഹൃദയമിടിപ്പ് കൂടുക എന്നീ അവസ്ഥകൾ ഉണ്ടാകാനും ഇടയുണ്ട്. പല എനർജി ഡ്രിങ്കുകൾക്കും കുടിവെള്ളത്തേക്കാൾ വിലക്കുറവാണെന്നതും ഇതിന്റെ ജനപ്രീതി വർധിപ്പിക്കുന്നുണ്ട്. ഈ ഡ്രിങ്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരണമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ആരോഗ്യവാനായ മനുഷ്യനാണെങ്കിലും ഇത്തരം ഡ്രിങ്കുകൾ പക്ഷാഘാതം ഉണ്ടാക്കാനിടയാക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

നിലവിൽ എനർജി ഡ്രിങ്ക് അമിതമായി കഴിച്ച് ഒരു വശം തളർന്ന വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയം അദ്ദേഹത്തിന്റെ രക്തസമ്മർദ്ദത്തിന്റെ അളവ് 254/150mm Hg ആയിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.

Content Highlights: Urgent Energy drink warning, what happens to an 50 years old will shock you

dot image
To advertise here,contact us
dot image