

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യും. ടോസ് ലഭിച്ച ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കട്ടക്കിലെ ബാരാബതി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
മലയാളി താരം സഞ്ജു സാംസണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടംലഭിച്ചില്ല. സഞ്ജുവിന് പകരം ജിതേഷ് ശര്‍മയാണ് വിക്കറ്റ് കീപ്പര്‍. കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ എന്നിവരും പുറത്തിരിക്കേണ്ടിവരും.
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍: ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ടോണി ഡി സോർസി, ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, മാർക്കോ യാൻസൺ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, ആൻറിച്ച് നോർക്യ.
ഇന്ത്യ പ്ലേയിങ് ഇലവന്‍: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.
Content Highlights: IND vs SA 1st T20: India lose toss again, South Africa choose to bowl first, Sanju Samson Out