

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ വെടിക്കെട്ടുമായി പൃഥ്വി ഷാ. ഹൈദരാബാദിനെതിരെയാണ്
മഹാരാഷ്ട്ര ക്യാപ്റ്റന്റെ മിന്നും പ്രകടനം.
36 പന്തിൽ മൂന്ന് സിക്‌സറും ഒമ്പത് ഫോറുകളും അടക്കം 66 റൺസാണ് പൃഥ്വി ഷാ നേടിയത്. പൃഥ്വി ഷായ്ക്കൊപ്പം അർഷിനി 54 പന്തിൽ 89 റൺസ് നേടിയും തിളങ്ങി. രണ്ട് സിക്‌സറും 12 ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്.
Prithvi Shaw today vs Hyderabad 🚀🚀
— Cricbuzz (@cricbuzz) November 28, 2025
🔹Runs: 66
🔹Balls: 36
🔹4s/6s: 9/3
🔹SR: 183.33 #SMAT2025 pic.twitter.com/PW0z8yXLEV
ഇരുവരുടെയും പ്രകടനത്തിന്റെ മികവിൽ മഹാരാഷ്ട്ര എട്ട് വിക്കറ്റിന്റെ ജയം നേടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയ 191 റൺസ് മഹാരാഷ്ട്ര 18 . 4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മഹാരാഷ്ട്ര മറികടന്നു.
Content Highlights- Prithvi Shaw sends strong message with explosive fifty ahead of IPL 2026 auction