ഇതിഹാസ നായകരുടെ റീ യൂണിയൻ; സോഷ്യൽ മീഡിയ ചർച്ചയാക്കി ധോണി-വിരാട് സംഗമം

നവംബർ 30ന് റാഞ്ചിയിൽ ആരംഭിക്കുന്ന ഏകദിന പരമ്പരക്കായാണ് വിരാട് കോഹ്‍ലി ഇന്ത്യയിലെത്തിയത്

ഇതിഹാസ നായകരുടെ റീ യൂണിയൻ; സോഷ്യൽ മീഡിയ ചർച്ചയാക്കി ധോണി-വിരാട് സംഗമം
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായി ഝാർഖണ്ഡിലെ റാഞ്ചിയിൽ മുൻ ക്യാപ്റ്റൻമാരുടെ റീയൂണിയൻ. ഏകദിന പരമ്പരയിൽ കളിക്കാനെത്തിയ മുൻ നായകൻ വിരാട് കോഹ്‍ലിയും, മറ്റൊരു മുൻ ക്യാപ്റ്റൻ എം.എസ് ധോണിയും ഒന്നിച്ച് റാഞ്ചിയിലെ തിരക്കേറിയ റോഡിലൂടെ ആഡംബര വാഹനത്തിൽ യാത്രചെയ്യുന്ന ദൃശ്യമാണ് ഇപ്പോൾ പ്രചരിക്കുന്നത്.

റാഞ്ചിയിലെ വസതിയിൽ സുഹൃത്തും മുൻ നായകനുമായ എം.എസ് ധോണിയെ സന്ദർശിക്കാനെത്തിയതായിരുന്നു വിരാട് കോഹ്‍ലി. പൊലീസ് അകമ്പടിയിൽ ധോണിയുടെ വീട്ടിലേക്ക് എത്തുന്ന വിരാട് കോഹ്‍ലിയാണ് ഒരു വീഡിയോയിൽ. മറ്റൊരു വീഡിയോയിൽ, ധോണി സ്വന്തം വാഹനത്തിൽ വിരാട് കോഹ്‍ലിയെ ഹോട്ടലിൽ എത്തിക്കുന്നതും കാണാം.

നവംബർ 30ന് റാഞ്ചിയിൽ ആരംഭിക്കുന്ന ഏകദിന പരമ്പരക്കായാണ് ലണ്ടനിൽ നിന്നും വിരാട് കോഹ്‍ലി ഇന്ത്യയിലെത്തിയത്. റാഞ്ചിയിലെ മത്സരത്തിന് ശേഷം ഡിസംബർ മൂന്നിന് റായ്പൂരിലും ഡിസംബർ ആറിന് വിശാഖപട്ടണത്തുമാണ് ഏകദിന മത്സരങ്ങൾ.

Content Highlights: MS Dhoni drops Virat Kohli in personal car after reunion

dot image
To advertise here,contact us
dot image