'പിആർ ടീമിനെ ഉപയോഗിച്ച് കൂട്ടുകാരന് സംരക്ഷണമൊരുക്കുകയാണ്': ഷാഷി പറമ്പിലിനെ വിമർശിച്ച് എം ശിവപ്രസാദ്

രാഹുലും ഷാഫിയും ചേരുന്ന കോൺഗ്രസ് ജീർണതയുടെ കേന്ദ്രമാണെന്നും ശിവപ്രസാദ് പറയുന്നു

'പിആർ ടീമിനെ ഉപയോഗിച്ച് കൂട്ടുകാരന് സംരക്ഷണമൊരുക്കുകയാണ്': ഷാഷി പറമ്പിലിനെ വിമർശിച്ച് എം ശിവപ്രസാദ്
dot image

തിരുവനന്തപുരം: പീഡന പരാതി നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുകയാണ് വടകര എംപി ഷാഫി പറമ്പിലെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. പിആർ ടീമിനെ ഉപയോഗിച്ച് ഷാഫി പറമ്പിൽ ഇപ്പോഴും കൂട്ടുകാരന് സംരക്ഷണം ഒരുക്കുകയാണെന്നും ഇതിന് കോൺഗ്രസ് കൂട്ടുനിൽക്കുകയാണെന്നും എം ശിവപ്രസാദ് വിമർശിച്ചു.

'പല്ലും നഖവും ആയിരുന്നില്ല, മൂക്കുപയോഗിച്ചാണ് കൂട്ടുകാരന് വേണ്ടി അയാൾ പ്രതിരോധം തീർത്തത്. ഇപ്പോഴും തള്ളി പറയാതെ തന്റെ പിആർ ടീമിനെ ഉപയോഗിച്ച് കൂട്ടുകാരന് സംരക്ഷണമൊരുക്കുകയാണ്. കോൺഗ്രസ് ഇതിന് കൂട്ടുനിൽക്കുകയാണ്. രാഹുലും ഷാഫിയും ചേരുന്ന കോൺഗ്രസ് ജീർണതയുടെ കേന്ദ്രമാണ്.' എന്നാണ് ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ അതിജീവിതയെ അപമാനിച്ച് മുൻ വനിതാ ഡിജിപിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു. സ്വർണക്കൊള്ള മറയ്ക്കാനാണോ പരാതിയെന്നാണ് ആർ ശ്രീലേഖയുടെ പ്രതികരണം. ബിജെപിയെ വെട്ടിലാക്കി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിരോധിച്ചാണ് മുൻ പൊലീസ് ഉദ്യോഗസ്ഥയുടെ പോസ്റ്റ്. മുമ്പുംം സമാനമായ സംഭവങ്ങളിൽ സ്ത്രീ വിരുദ്ധ പ്രതികരണം ഇവർ നടത്തിയിരുന്നു. നിലവിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർഥി കൂടിയാണ് ആർ ശ്രീലേഖ ഇക്കാര്യം മാധ്യമങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പോസ്റ്റ് തിരുത്തുമെന്നും അതിജീവിതയ്‌ക്കൊപ്പമാണ് താനെന്നും പറഞ്ഞിട്ടുണ്ട്.
Content Highlights: SFI state president against Shafi Parambil and Rahul mamkootathil

dot image
To advertise here,contact us
dot image