ഹിറ്റ്മാൻ ബാക്ക്!; ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി

ഐ സി സി ഏകദിന ബാറ്റിങ്ങ് റാങ്കിങ്ങിൽ തിരിച്ചെത്തി ഇന്ത്യയുടെ രോഹിത് ശർമ.

ഹിറ്റ്മാൻ ബാക്ക്!; ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി
dot image

ഐ സി സി ഏകദിന ബാറ്റിങ്ങ് റാങ്കിങ്ങിൽ തിരിച്ചെത്തി ഇന്ത്യയുടെ രോഹിത് ശർമ. നേരത്തെ ഒന്നാമതായിരുന്ന ന്യൂസിലൻഡിന്‍റെ ഡാരി മിച്ചലിന് വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നതോടെയാണ് രോഹിത് തിരികെ ഒന്നാം സ്ഥാനത്തെത്തിയത്.

കഴിഞ്ഞ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലൂടെയാണ് രോഹിത് കാരിയാറിലാദ്യമായി ഒന്നാം സ്ഥാനത്തെത്തിയിരുന്നത്. പിന്നീട് ഡാരി മിച്ചൽ ആ സ്ഥാനം കൈക്കലാക്കുകയായിരുന്നു. മിച്ചൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ അഫ്ഗാൻ താരം ഇബ്രാഹിം സദ്രനാണ് മൂന്നാമത്.


ഇന്ത്യയുടെ ശുഭ്മൻ ഗില്ലും വിരാട് കോഹ്ലിയും നാല്, അഞ്ച് സ്ഥാനങ്ങളിലുണ്ട്. ഒമ്പതാം സ്ഥാനത്തുള്ള ശ്രേയസ് അയ്യരാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം.

Content Highlights: rohit sharma back to icc odi ranking number 1

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us