ആയുഷ് മാത്രെ നയിക്കും; അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഏകദിന ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുക

ആയുഷ് മാത്രെ നയിക്കും; അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
dot image

അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ചെന്നൈ സൂപ്പർ കിങ്സിന്റെ യുവതാരം ആയുഷ് മാത്രയാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. വൈഭവ് സൂര്യവംശിയാണ് ടീമിലെ മറ്റൊരു താരം. ഡിസംബർ 12 മുതൽ ദുബായിലാണ് അണ്ടർ 19 ഏഷ്യാ കപ്പിന് തുടക്കമാകുക. ​ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പാകിസ്താനോട് മത്സരിക്കും. മറ്റ് രണ്ട് ടീമുകൾ യോഗ്യതാ റൗണ്ട് വിജയിച്ചെത്തും.

ഏകദിന ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുക. ഡിസംബർ 12നാണ് അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. യോ​ഗ്യതാ റൗണ്ട് വിജയിച്ചുവരുന്ന ടീമാണ് ഇന്ത്യയുടെ എതിരാളിയാകുക. ഡിസംബർ 14ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ഡിസംബർ 16ന് നടക്കുന്ന അവസാന മത്സരത്തിൽ ഇന്ത്യ യോ​ഗ്യതാ റൗണ്ട് വിജയിച്ചുവരുന്ന രണ്ടാമത്തെ ടീമിനെ നേരിടും.

അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), വേദാന്ത് ത്രിവേദി, അഭി​ഗ്യാൻ കുന്ദു (വിക്കറ്റ് കീപ്പർ), ഹർവാൻഷ് സിങ് (വിക്കറ്റ് കീപ്പർ), യു​വരാജ് ​ഗോഹിൽ, കാനിഷ്ക് ചൗഹാൻ, ഖിലാൻ എ പട്ടേൽ, നമൻ പുഷ്പക്ക്, ഡി ദീപേഷ്, ഹെനിൽ പട്ടേൽ, കിഷൻ കുമാർ സിങ് (കായികക്ഷമത വീണ്ടെടുത്താൽ), ഉദവ് മോഹൻ, ആരോൺ ജോർജ്.

Content Highlights: India’s U19 Squad for ACC Men’s U19 Asia Cup announced

dot image
To advertise here,contact us
dot image