

വിമാന യാത്രക്കിടെ തനിക്ക് അനുഭവപ്പെട്ട മോശം സർവീസിൽ പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. എയർ ഇന്ത്യ എക്പ്രസിനെതിരെയാണ് താരം രൂക്ഷ വിമർശനം ഉയർത്തിയത്.
ബുധനാഴ്ച വൈകീട്ട് 7:25-ന് പുറപ്പെടേണ്ട ഗുവാഹാത്തി-ഹൈദരാബാദ് വിമാനം 4 മണിക്കൂര്‍ വൈകിയിട്ടും പുറപ്പെട്ടില്ലെന്നും ഇത് സംബന്ധിച്ച് അധികൃതരില്‍ നിന്ന് ഒരു വിശദീകരണവും ലഭിച്ചില്ലെന്നും സിറാജ് ചൂണ്ടിക്കാട്ടി. ഇതിനിടെ എക്‌സിലൂടെയുള്ള സിറാജിന്റെ പ്രതികരണത്തിന് താഴെ ഖേദം പ്രകടിപ്പിച്ചുകൊണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് രംഗത്തെത്തിയിട്ടുണ്ട്.
Air India Express said that its flight (IX 2884) from Guwahati to Hyderabad has been cancelled due to "unforeseen operational reasons".
— Mint (@livemint) November 27, 2025
The explanation came after Indian cricketer Mohammed Siraj publicly called out the airline for the delay in departure from Guwahati and the… pic.twitter.com/dA31Qd27pb
'വ്യക്തമായ കാരണമൊന്നും പറയാതെയാണ് വിമാനം വൈകിപ്പിച്ചത്. ഇത് വളരെ നിരാശാജനകമാണ്, ഓരോ യാത്രക്കാരനും ആവശ്യപ്പെടുന്ന അടിസ്ഥാനപരമായ കാര്യമാണിത്. വിമാനം നാല് മണിക്കൂര്‍ വൈകിയിട്ടും ഒരു വിവരവും ലഭ്യമല്ല. ഞങ്ങള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഏറ്റവും മോശം എയര്‍ലൈന്‍ അനുഭവം. മുഹമ്മദ് സിറാജില്‍ എക്‌സില്‍ പങ്കുവെച്ചു.
പിന്നാലെ ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിശദീകരണമെത്തി. 'സിറാജ്, നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു. അപ്രതീക്ഷിതമായല്‍ കാരണങ്ങളാല്‍ വിമാനം റദ്ദാക്കിയിരിക്കുന്നു എന്ന് ഖേദത്തോടെ അറിയിക്കട്ടെ. ഞങ്ങളുടെ ടീം തുടര്‍ന്നും പുതിയ വിവരങ്ങള്‍ നിങ്ങളെ അറിയിക്കുകയും സാധ്യമായ എല്ലാ പിന്തുണയും നല്‍കുകയും ചെയ്യുമെന്ന് ഉറപ്പുതരുന്നു, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിശദീകരിച്ചു.
Content Highlights: Mohammed Siraj Expresses Frustration Over Delayed Air India Flight