

ഗുണനിലവാരമുള്ള ഉറക്കം നമ്മുടെ രോഗപ്രതിരോധപ്രവര്‍ത്തനം നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ ആഴത്തിലുള്ള ഉറക്കത്തില്‍ നമ്മുടെ ശരീരത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നറിയാമോ? ആഴത്തിലുളള ഉറക്കത്തില്‍ തലച്ചോറ് ആഴമേറിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഈ സമയത്ത് സംഭവിക്കുന്ന മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.
ദൈനംദിന പ്രവര്‍ത്തനങ്ങളിലൂടെ തലച്ചോറില്‍ ഉണ്ടാകുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുന്ന ഒരു പ്രധാനപ്പെട്ട പ്രവര്‍ത്തനമാണ് ഗാഢനിദ്ര. തലച്ചോറിനും സുഷുമ്‌നാ നാഡിക്കും സംരക്ഷണം നല്‍കുന്നത് സെറിബ്രോസ്‌പൈനല്‍ ദ്രാവക(CSF) രക്തചംക്രമണത്തിലൂടെയാണ്. ഗാഢനിദ്രയിലായിരിക്കുമ്പോള്‍ മസ്തിഷ്‌ക തരംഗങ്ങള്‍ ഇടയ്ക്കിടെ CSF തരംഗങ്ങള്‍ പുറപ്പെടുവിക്കാറുണ്ടെന്ന് MRI സ്‌കാനുകള്‍ വെളിപ്പെടുത്തുന്നു. ഇത് തലച്ചോറില്‍നിന്ന് ബീറ്റ-അമിലോയിഡ് പോലെയുള്ള അപകടകരമായ പ്രോട്ടീനുകളെ നീക്കം ചെയ്യുന്നു. ഈ വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുന്നത് അല്‍ഷിമേഴ്‌സിനും ന്യൂറോ ഡീജനറേറ്റ് അവസ്ഥകളിലേക്കും നയിക്കും. തലച്ചോറിലെ കലകളെ വൃത്തിയാക്കാനും ഓര്‍മ്മക്കുറവ് ,ഡിമെന്‍ഷ്യ എന്നിവയില്‍നിന്ന് സംരക്ഷിക്കാനും ഈ പ്രക്രീയ സഹായിക്കുന്നു.

ആഴത്തിലുളള ഉറക്കം ഉണര്‍ന്നിരിക്കുന്ന കാലഘട്ടത്തില്‍ രൂപംകൊള്ളുന്ന ഓര്‍മ്മകളെ ശക്തിപ്പെടുത്തുകയും ക്രമീകരിക്കുകയും ചെയ്തുകൊണ്ട് തലച്ചോറിലെ ഓര്‍മശക്തിയെ ഏകീകരിക്കുന്നു.അതുകൊണ്ടാണ് പിറ്റേദിവസത്തേക്ക് തന്നെ ഓര്‍മ്മയെ വീണ്ടെടുക്കുന്നതിന് മസ്തിഷ്‌കം ഈ പ്രക്രീയ ഉപയോഗിക്കുന്നത്.
ആഴത്തിലുള്ള ഉറക്കത്തില്‍ തലച്ചോറ് ഊര്‍ജ്ജ ഉപയോഗം കുറഞ്ഞ അവസ്ഥയിലേക്ക് പോകുന്നു. ഓര്‍മശക്തി, ശ്രദ്ധ, പ്രശ്‌നപരിഹാര കഴിവുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗങ്ങളില്‍ രക്തപ്രവാഹവും ഗ്ലൂക്കോസ് മെറ്റബോളിസവും കുറയ്ക്കുന്നു. അങ്ങനെ അടിയന്തിര പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നു. തലച്ചോറിലെ സുപ്രധാനമായ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താനും നന്നാക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പ്രവര്‍ത്തനം സഹായിക്കുന്നു.

ആഴത്തിലുള്ള ഉറക്കത്തില്‍ ശരീരം വളര്‍ച്ചാഹോര്‍മോണുകള്‍ പുറത്തുവിടുന്നു.ഇത് കലകളെ നന്നാക്കാനും പേശികളുടെ വികസനത്തിനും അസ്ഥികളുെട ആരോഗ്യത്തിനും സഹായിക്കുന്നു. ഇത് ഓര്‍മ്മശക്തിയേയും ശ്രദ്ധയേയും സഹായിക്കുന്നു. മാത്രമല്ല ദൈനംദിന സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറാന്‍ തലച്ചോറിനെ പ്രാപ്തമാക്കുന്നു.

ആഴത്തിലുള്ള ഉറക്കത്തില്‍ തലച്ചോറും ശരീരവും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഉറക്കത്തില്‍ കൂടുതല്‍ ബാഹ്യാവിഷ്‌കാര വസ്തുക്കള്‍ ഉത്പാദിപ്പിക്കുമ്പോള്‍ ശരീരം അതിന്റെ വീക്കം കുറയ്ക്കുന്നു. ന്യൂറോണുകളെ നശിപ്പിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനം വഷളാക്കുകയും ചെയ്യുന്ന വിട്ടുമാറാത്ത നീര്‍വീക്കത്തില്‍ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്നു. പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്സ് എന്നിവയുള്‍പ്പെടെയുള്ള ന്യൂറോഡീജനറേറ്റീവ് രോഗങ്ങള്‍ക്കെതിരെ പ്രതിരോധം വികസിപ്പിക്കാന്‍ ആഴത്തിലുള്ള ഉറക്കം തലച്ചോറിനെ സഹായിക്കുന്നു.
Content Highlights :Here's what happens to your brain when you're in deep sleep.