'ഈ സമയത്ത് മന്ദാനയുടെ കൂടെ നിൽക്കണം'; ബിഗ് ബാഷ് ലീഗിൽ നിന്ന് പിന്മാറി ജെമീമ

വനിതാ ബിഗ് ബാഷ് ലീഗില്‍ നിന്ന് പിന്മാറി ഇന്ത്യന്‍ താരം ജമീമ റോഡ്രിഗ്‌സ്.

'ഈ സമയത്ത് മന്ദാനയുടെ കൂടെ നിൽക്കണം'; ബിഗ് ബാഷ് ലീഗിൽ നിന്ന് പിന്മാറി ജെമീമ
dot image

വനിതാ ബിഗ് ബാഷ് ലീഗില്‍ നിന്ന് പിന്മാറി ഇന്ത്യന്‍ താരം ജമീമ റോഡ്രിഗ്‌സ്. താരം ഇന്ത്യൻ തന്നെ തുടരുമെന്ന് ബ്രിസ്‌ബേന്‍ ഹീറ്റ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സ്‌മൃതി മന്ദാനയുടെ കൂടെ നിൽക്കാൻ അനുവദിക്കണമെന്ന് ജെമീമ ക്ലബിനോട് അഭ്യാർത്തടിക്കുകയായിരുന്നു.

സ്മൃതിയുടെ വിവാഹം മാറ്റിവച്ചതിനു പിന്നാലെ ആണ് ജമീമയുടെ പിന്മാറ്റം. ഇതിനിടെ സ്മൃതി, പലാഷ് മുച്ചലുമായുള്ള വിവാഹവുമായി മുന്നോട്ടുപോകില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.

വിവാഹം മാറ്റിവെക്കാന്‍ കാരണമായത് പലാഷിന്റെ വഴിവിട്ട ബന്ധമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഞായറാഴ്ചയായിരുന്നു സ്മൃതിയും പലാഷ് മുച്ചലുമായുള്ള വിവാഹം മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നടക്കേണ്ടിയിരുന്നത്.

വിവാഹ ദിവസം സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനക്ക് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുകൊണ്ടാണ് വിവാഹം തല്‍ക്കാലത്തേക്ക് മാറ്റി വെക്കുന്നത് എന്നായിരുന്നു ഇരു കുടുംബങ്ങളും വ്യക്തമാക്കിയിരുന്നത്.

ശേഷം പലാഷ് മുച്ചലും ആരോഗ്യ പ്രശ്‍നങ്ങളെ തുടർന്ന് ആശുപത്രിയിലായി. ശേഷം ഇരുവരും ഡിസ്ചാർജ് ആയെങ്കിലും വിവാഹ കാര്യത്തിൽ പുതിയ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.

Content Highlights: Jemimah Rodrigues to miss remaining WBBL season, to support Smriti Mandhana

dot image
To advertise here,contact us
dot image