'ആദ്യം പരിധി കടന്നത് ഇന്ത്യ'! 'ഗ്രോവല്‍' പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് ബാവുമയുടെ മറുപടി

ഒന്നാം ടെസ്റ്റിനിടെ ബാവുമയുടെ ഉയരത്തെ പരിഹസിച്ച് ബുംറയും സഹതാരങ്ങളും പരിഹസിച്ച് സംസാരിച്ചതും വലിയ വിവാദമായിരുന്നു

'ആദ്യം പരിധി കടന്നത് ഇന്ത്യ'! 'ഗ്രോവല്‍' പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് ബാവുമയുടെ മറുപടി
dot image

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ദക്ഷിണാഫ്രിക്കൻ പരിശീലകൻ ഷുക്രി കോൺറാഡ് നടത്തിയ ​വിവാദ പരാമർശത്തെ കുറിച്ച് ക്യാപ്റ്റൻ ടെംബ ബാവുമ. രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസത്തില്‍ ഷുക്രി കോൺറാഡ് ഇന്ത്യൻ ടീമിനെതിരെ നടത്തിയ ​'ഗ്രോവൽ' പരാമർശമാണ് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചത്. മത്സരത്തിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ഇതിനെകുറിച്ചുള്ള ചോദ്യത്തിനും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ മറുപടി നല്‍കി.

കോച്ച് നടത്തിയ ​'ഗ്രോവല്‍​' പരാമര്‍ശം മോശമായില്ലേ എന്ന ചോദ്യത്തിനോട് പരമ്പരയ്ക്കിടെ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ തനിക്കെതിരെ നടത്തിയ പരാമര്‍ശത്തെകുറിച്ച് തിരിച്ച് ചോദിക്കുകയാണ് ബാവുമ ചെയ്തത്. കൊല്‍ക്കത്തയിൽ നടന്ന പരമ്പരയിലെ ഒന്നാം ടെസ്റ്റിനിടെ ബാവുമയുടെ ഉയരത്തെ പരിഹസിച്ച് ബുംറയും സഹതാരങ്ങളും പരിഹസിച്ച് സംസാരിച്ചതും വലിയ വിവാദമായിരുന്നു. കുള്ളൻ എന്ന അർത്ഥം വരുന്ന ​'ബൗന​' എന്ന വാക്കാണ് ബുംറ ഉപയോഗിച്ചത്.

'കോച്ച് നടത്തിയ പരാമര്‍ശത്തെ പറ്റി ഇന്ന് രാവിലെയാണ് അറിഞ്ഞത്. മത്സരത്തിലായിരുന്നു ശ്രദ്ധ അതിനാല്‍ തന്നെ ഈ വിഷയത്തില്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. ഷുക്രിക്ക് അറുപതിനടുത്ത് പ്രായമുണ്ട്. ആ പരാമർശത്തെ കുറിച്ച് തീർച്ചയായും അദ്ദേഹം പരിശോധിക്കും. എന്നാൽ ഈ പരമ്പരയിൽ മറ്റുപലരും പരിധി ലംഘിച്ചിട്ടുണ്ട്. കോച്ച് പരിധി ലംഘിച്ചുവെന്ന് പറയുന്നില്ല, പക്ഷേ അദ്ദേഹം തീർച്ചയായും അതിനെക്കുറിച്ച് ചിന്തിക്കും', ബാവുമ കൂട്ടിച്ചേർത്തു.

കൊൽക്കത്ത ടെസ്റ്റിനിടെ ബുംറയുടെ ‘ബൗന’ പരാമര്‍ശം വിവാദത്തിലായിരുന്നു. എന്നാൽ മത്സരശേഷം ബാവുമയുടെ അരികിലെത്തി ബുംറ പ്രോട്ടീസ് നായകനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. മത്സരത്തിനിടെ ബുംറ ബാവുമയെ ഹിന്ദിയിൽ ‘ബൗന’ (ഉയരമില്ലാത്തവൻ) എന്ന്‌ വിശഷിപ്പിച്ചതാണ് വിവാദമായത്. സ്റ്റമ്പ്‌ മൈക്കിലൂടെയാണ് സംസാരം പുറത്തുവന്നത്. മത്സരത്തിനിടെ ബുംറയുടെ പന്ത് ബാവുമയുടെ കാലിൽത്തട്ടിയിരുന്നു.

Content Highlights: Reacts to Shukri Conrad’s 'grovel' remark, Temba Bavuma serves 'bauna' reminder to India

dot image
To advertise here,contact us
dot image