വനിതാ പ്രീമിയര്‍ ലീഗ് ലേലം ഇന്ന് നടക്കും; മലയാളി താരങ്ങളായി ഏഴ് പേര്‍

ന്യൂഡൽഹിയിൽ പകൽ മൂന്നരക്കാണ്‌ ലേലം ആരംഭിക്കുക

വനിതാ പ്രീമിയര്‍ ലീഗ് ലേലം ഇന്ന് നടക്കും; മലയാളി താരങ്ങളായി ഏഴ് പേര്‍
dot image

വനിതാ പ്രീമിയർ ലീഗ്‌ ക്രിക്കറ്റ്‌ നാലാം സീസണിന് മുന്നോടിയായുള്ള താരങ്ങളുടെ ലേലം ഇന്ന്‌ നടക്കും. ന്യൂഡൽഹിയിൽ പകൽ മൂന്നരക്കാണ്‌ ലേലം ആരംഭിക്കുക.

194 ഇന്ത്യന്‍ താരങ്ങളും 83 വിദേശ താരങ്ങളും ഉള്‍പ്പടെ ആകെ 277 കളിക്കാരാണ് ലേലത്തിൽ പങ്കെടുക്കുക. ലേലത്തിലൂടെ അഞ്ച് ടീമുകള്‍ക്ക് 73താരങ്ങളെ സ്വന്തമാക്കാൻ സാധിക്കും. 50 ഇന്ത്യന്‍ താരങ്ങള്‍ക്കും 23 വിദേശതാരങ്ങള്‍ക്കുമാണ് അവസരം ഒരുങ്ങുക. ആറ് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ പരമാവധി പതിനെട്ട് കളിക്കാരെ ടീമിലെത്തിക്കാനാവും. പതിനഞ്ച് കോടി രൂപയാണ് ടീമുകളുടെ പരിധി.

മലയാളികളായ മിന്നു മണി, സജന സജീവന്‍, വി ജെ ജോഷിത, സിഎംസി നജ്‌ല, ആശാ ശോഭന, പണവി ചന്ദ്രന്‍, സലോനി എന്നിവരും ലേലത്തിലുണ്ട്‌. അടുത്ത വർഷം ഫെബ്രുവരി 11 മുതൽ മാർച്ച് 7 വരെയാണ് പുതിയ സീസൺ നടക്കുക.

Content Highlights: Women's Premier League Auction 2026 held today

dot image
To advertise here,contact us
dot image