അവൾ 'യെസ്' പറഞ്ഞു; സ്മൃതി മന്ദാനയെ പ്രൊപ്പോസ് ചെയ്ത വീഡിയോ പുറത്തുവിട്ട് പലാഷ് മുച്ചൽ

മഹാരാഷ്ട്രയിലെ മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ വെച്ചാണ് പലാഷ് ഇന്ത്യൻ വനിതാ താരത്തോട് പ്രണായാഭ്യർത്ഥന നടത്തിയത്

അവൾ 'യെസ്' പറഞ്ഞു; സ്മൃതി മന്ദാനയെ പ്രൊപ്പോസ് ചെയ്ത വീഡിയോ പുറത്തുവിട്ട് പലാഷ് മുച്ചൽ
dot image

ഇന്ത്യൻ വനിത ക്രിക്കറ്റ് താരവും ലോകകപ്പ് ജേതാവുമായ സ്മൃതി മന്ദാനയെ പ്രൊപ്പോസ് ചെയ്ത വീഡിയോ പുറത്തുവിട്ട് ഭാവി വരനും സം​ഗീത സംവിധായകനുമായ പലാഷ് മുച്ചൽ. മഹാരാഷ്ട്രയിലെ മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ വെച്ചാണ് പലാഷ് ഇന്ത്യൻ വനിതാ താരത്തോട് പ്രണായാഭ്യർത്ഥന നടത്തിയത്. തന്റെ അഭ്യർത്ഥനയ്ക്ക് അവൾ 'യെസ്' എന്ന് മറുപടി നൽകിയെന്ന് ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പലാഷ് കുറിച്ചു.

ഇന്നലെ പലാഷുമായി തന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് സ്മൃതി മന്ദാന ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് വനിതാ ടീം സഹതാരങ്ങളായ ജെമിമ റോഡ്രിഗസ്, ശ്രേയങ്ക പാട്ടീൽ, രാധ യാദവ്, അരുന്ധതി റെഡ്ഡി എന്നിവർക്കൊപ്പം ഡാൻസ് ചെയ്തുകൊണ്ടാണ് വീഡിയോയിൽ സ്മൃതി പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ തന്റെ വിരലിലെ മോതിരം ചൂണ്ടിക്കാട്ടി വിവാഹനിശ്ചയം താരം സ്ഥിരീകരിക്കുകയും ചെയ്തു. 'ലഗെ രഹോ മുന്ന ഭായ്' എന്ന സിനിമയിലെ 'സംഝോ ഹോ ഹി ഗയാ' എന്ന ​ഗാനമാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.

ഒരു മാസം മുമ്പ് സ്മൃതി ഉടൻ തന്നെ ഇൻഡോറിന്റെ മരുമകളാകുമെന്ന് പലാഷ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചിരുന്നു. ഇൻഡോർ സ്വദേശിയാണ് പലാഷ് മുച്ചൽ. 2014ൽ ഡിഷ്‌കിയൂൺ എന്ന ബോളിവുഡ് സിനിമയിലാണ് പലാഷ് സം​ഗീത സംവിധാന രം​ഗത്ത് കടന്നുവന്നത്. 2019 മുതൽ പലാഷും സ്മ‍തിയും തമ്മിൽ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ 2024ലാണ് ഇരുവരും പ്രണയം സ്ഥിരീകരിച്ചത്. ഒരു മാസം മുമ്പ് സ്മൃതി ഉടൻ തന്നെ ഇൻഡോറിന്റെ മരുമകളാകുമെന്ന് പലാഷ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചിരുന്നു.

Content Highlights: She Said Yes! Palash Muchhal Posts Video Of His Proposal To Smriti Mandhana

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us