'പൂജ്യങ്ങളുടെ ബാറ്റൺ ഇഷാന് അഭിഷേക് കൈമാറി'; പരിഹസിച്ച് ഇന്ത്യൻ മുൻ കോച്ച്

ടൂർണമെന്റിലുടനീളം പൂജ്യത്തിന് പുറത്തായ അഭിഷേക് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 15 റൺസെടുത്തെങ്കിലും ഇഷാൻ പൂജ്യത്തിനു പുറത്താവുകയായിരുന്നു

'പൂജ്യങ്ങളുടെ ബാറ്റൺ ഇഷാന് അഭിഷേക് കൈമാറി'; പരിഹസിച്ച് ഇന്ത്യൻ മുൻ കോച്ച്
dot image

ടി20 ലോകകപ്പ് സൂപ്പര്‍ 8 ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പരാജയം വഴങ്ങിയതിന് പിന്നാലെ വിമർശനവുമായി ഇന്ത്യയുടെ മുൻ സഹപരിശീലകൻ അഭിഷേക് നായർ. അഭിഷേക് ശർമ തന്റെ 'പൂജ്യങ്ങളുടെ ബാറ്റൺ' മികച്ച ഫോമിലുള്ള സഹതാരം ഇഷാൻ കിഷന് കൈമാറിയെന്നാണ് അഭിഷേക് നായർ അഭിപ്രായപ്പെട്ടത്. അസാധാരണമായ ഒരു സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യൻ ടോപ്പ് ഓർഡർ കടന്നു പോകുന്നതെന്നും ആദ്യ പന്ത് ആര് നേരിടുമെന്നതിനെ ചൊല്ലി ഇഷാനും അഭിഷേകും തമ്മിൽ കലഹിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സരസമായി പറഞ്ഞു.

ടൂർണമെന്റിലുടനീളം പൂജ്യത്തിന് പുറത്തായ അഭിഷേക് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 15 റൺസെടുത്തെങ്കിലും അഭിഷേകിന് പകരം നാല് പന്ത് നേരിട്ട ഇഷാൻ പൂജ്യത്തിനു പുറത്താവുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഭിഷേക് നായർ രസകരമായി ഇന്ത്യൻ ബാറ്റിങ് ഓർഡറിനെ പരിഹസിച്ചത്.

'ആരാണ് സ്ട്രൈക്ക് ഏറ്റെടുക്കുന്നത് എന്നതിനെക്കുറിച്ച് ഇഷാൻ കിഷനും അഭിഷേകിനും ഇടയിൽ തമ്മിൽ വളരെ അസ്വസ്ഥമായ ചർച്ചയായിരിക്കും ഉണ്ടാവുക. കാരണം പെട്ടെന്ന് അദ്ദേഹം മികച്ച ഫോമിൽ ആയിരുന്ന ഇഷാൻ കിഷന് പൂജ്യങ്ങളുടെ ബാറ്റൺ കൈമാറിയിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രശ്നമാണ്', അഭിഷേക് നായർ പറഞ്ഞു.

ഇനിയുള്ള കളികളിൽ മെച്ചപ്പെട്ട തന്ത്രങ്ങളോടെ വേണം ഇന്ത്യ ഇറങ്ങാനെന്ന് അഭിഷേക് നായർ പറഞ്ഞു. ഇന്നിങ്സിന്റെ തുടക്കത്തിൽ ഓഫ് സ്പിന്നിനെതിരെ പതറുന്ന ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിനെതിരെ റോസ്റ്റൺ ചെയ്‌സിനെ പോലെയൊരു ഓഫ് സ്പിൻ ബോളറേ പവർപ്ലേയിൽ നേരിടേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: T20 World Cup: 'Abhishek has passed the baton of zeroes to in-form Ishan', says Abhishek Nayar

dot image
To advertise here,contact us
dot image