സഞ്ജുവിന്റെ 31-ാം പിറന്നാളിന് ആ വമ്പന്‍ പ്രഖ്യാപനം ഉണ്ടാവുമോ? ഉറ്റുനോക്കി ആരാധകര്‍

ലയാളി താരത്തിന് ജന്മദിനാശംസകള്‍ അറിയിച്ച് ഇതിനോടകം തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രംഗത്തെത്തിയിട്ടുണ്ട്

സഞ്ജുവിന്റെ 31-ാം പിറന്നാളിന് ആ വമ്പന്‍ പ്രഖ്യാപനം ഉണ്ടാവുമോ? ഉറ്റുനോക്കി ആരാധകര്‍
dot image

ഐപിഎല്ലിലെ കൂടുമാറ്റങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തന്റെ 31ാം ജന്മദിനം ആഘോഷിക്കുകയാണ് സഞ്ജു. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു അടുത്ത ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമായിരിക്കും കളിക്കുകയെന്ന ശക്തമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സഞ്ജുവിന്റെ പിറന്നാളില്‍ ഇതുസംബന്ധിച്ച ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാന് കൈമാറിയായിരിക്കും സഞ്ജുവിനെ ചെന്നൈ തട്ടകത്തിലെത്തിക്കുക. മൂന്ന് താരങ്ങളും ട്രേഡിന് സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 48 മണിക്കൂറിനുള്ളില്‍ ട്രേഡ് യാഥാര്‍ത്ഥ്യമാകുമെന്നും ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സഞ്ജുവിന്റെ ജന്മദിനത്തില്‍ തന്നെ സര്‍പ്രൈസ് പ്രഖ്യാപനത്തിന് ചെന്നൈ തയ്യാറാകുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

മലയാളി താരത്തിന് ജന്മദിനാശംസകള്‍ അറിയിച്ച് ഇതിനോടകം തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രംഗത്തെത്തിയിട്ടുണ്ട്. 'സഞ്ജു, താങ്കള്‍ക്ക് കൂടുതല്‍ കരുത്തുണ്ടാവട്ടെ. താങ്കള്‍ക്ക് ഒരു സൂപ്പര്‍ ബര്‍ത്ത്‌ഡേ ആശംസിക്കുന്നു', എന്നാണ് ഇന്ത്യന്‍ ദേശീയ ടീമിന്റെ ജഴ്‌സിയില്‍ നില്‍ക്കുന്ന സഞ്ജുവിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. സിഎസ്‌കെയുടെ ഈ ആശംസാ പോസ്റ്റ് അഭ്യൂഹങ്ങളുടെ ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്.

അതേസമയം സഞ്ജുവിന്റെ നിലവിലെ ടീമായ രാജസ്ഥാന്‍ റോയല്‍സും താരത്തിന് ജന്മദിനം ആശംസിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടെ തന്നെയാണ് റോയല്‍സിന്റെ ആശംസയെത്തിയത്. 'ഹാപ്പി ബര്‍ത്ത്‌ഡേ ചേട്ടാ' എന്നാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ജന്മദിനാശംസകള്‍. മലയാളി താരത്തിന് ആശംസകളറിച്ച് ബിസിസിഐയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിട്ടുണ്ട്.

അതിനിടെ ഐപിഎൽ അടുത്ത സീസണിന് മുന്നോടിയായി സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്കെത്തുന്നതിന്റെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലെന്നാണ് സൂചന. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കരൺ എന്നീ താരങ്ങൾ രാജസ്ഥാൻ റോയൽസിലേക്കെത്തും. മൂന്ന് താരങ്ങളും ട്രേഡിന് സമ്മതിച്ചു. ക്രിക്ബസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Content Highlights: Sanju Samson Celebrates Birthday today, fans waits for official confirmation

dot image
To advertise here,contact us
dot image