

സൗരാഷ്ട്രക്കെതിരെയുള്ള കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരം സമനിലയില്‍. 330 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കേരളം അവസാന ദിനം മൂന്നിന് 154 എന്ന നിലയിൽ മത്സരം അവസാനിപ്പിച്ചു. മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ആദ്യ ഇന്നിംഗ്‌സ് ലീഡിന്റെ പിന്‍ബലത്തില്‍ കേരളത്തിന് മൂന്ന് പോയിന്റ് ലഭിച്ചു.
ആദ്യ രണ്ട് മത്സരങ്ങളിലും ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി സമനില വഴങ്ങിയ കേരളത്തിന് മൂന്നാം മത്സരത്തില്‍ ഇന്നിംഗ്‌സ് തോല്‍വി നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നത്തെ സമനിലയും മൂന്ന് പോയിന്റും കേരളത്തിന് പ്രതീക്ഷ നൽകും.
രണ്ടാം ഇന്നിങ്സിൽ വരുണ്‍ നായനാര്‍ (66) , അഹമ്മദ് ഇമ്രാന്‍ (42) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് കേരളത്തിന് സമനില സമ്മാനിച്ചത്. നേരത്തെ സൗരാഷ്ട്ര എട്ട് വിക്കറ്റ് നഷ്ടത്തില്‍ 402 റണ്‍സെടുത്ത സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
സൗരാഷ്ട്രക്കായി ചിരാഗ് ജെനി 152 റൺസ് നേടി. നേരത്തെ ആദ്യ ഇന്നിങ്സിൽ കേരളം 233 റൺസും സൗരാഷ്ട്ര 160 റൺസുമാണ് നേടിയിരുന്നത്.
എം ഡി നിധീഷ് മത്സരത്തില്‍ 10 വിക്കറ്റ് നേട്ടം തികച്ചു. ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റ് നേടിയ താരം രണ്ടാം വിക്കറ്റിൽ നാല് വിക്കറ്റ് കൂടി നേടി.
Content Highlights: Kerala draws crucial draw against Saurashtra ranji trophy