സഞ്ജുവിന് സാധ്യതയില്ല; പരിക്കേറ്റ ശ്രേയസിന് പകരം ഏകദിന ടീമിൽ ആരെത്തും?

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ ശ്രേയസ് ആശുപത്രി വിട്ടെങ്കിലും ഉടന്‍ ഏകദിന ടീമില്‍ തിരിച്ചെത്താനിടയില്ലെന്നാണ് റിപ്പോര്‍ട്ട്.

സഞ്ജുവിന് സാധ്യതയില്ല; പരിക്കേറ്റ ശ്രേയസിന് പകരം ഏകദിന ടീമിൽ ആരെത്തും?
dot image

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത് വരുന്ന നവംബർ 14 നാണ്. 22 ന് നടക്കുന്ന രണ്ടാം ടെസ്റ്റിനും ശേഷം ഏകദിന പരമ്പരയും ഇരു ടീമുകളും തമ്മിൽ കളിക്കുന്നുണ്ട്.

ഈ മാസം 30ന് ആരംഭിക്കുന്ന ഈ ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യര്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ ശ്രേയസ് ആശുപത്രി വിട്ടെങ്കിലും ഉടന്‍ ഏകദിന ടീമില്‍ തിരിച്ചെത്താനിടയില്ലെന്നാണ് റിപ്പോര്‍ട്ട്.

ഓസ്ട്രേലിയയില്‍ തുടരുന്ന ശ്രേയസിന്‍റെ അഭാവത്തില്‍ ആരാകും ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യൻ മധ്യനിരയിലെത്തുക എന്ന ചര്‍ച്ചകളും സജീവമാണ്. മൂന്ന് സാധ്യതകളാണ് പ്രധാനമായും സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ളത്.

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ എയെ നയിക്കുന്ന തിലക് വര്‍മയാണ് ശ്രേയസിന്‍റെ പകരക്കാരനാവാനുള്ള മത്സരത്തില്‍ മുന്നിലുള്ളത്. തിലക് കഴിഞ്ഞാല്‍ ഏകദിന ടീമിലേക്ക് പരിഗണിക്കാവുന്ന രണ്ടാമത്തെ താരം ധ്രുവ് ജുറെലാണ്.

ദക്ഷിണഫ്രിക്കക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എക്കായി രണ്ട് ഇന്നിംഗ്സിലും അപരാജിയ സെഞ്ചുറി നേടി തിളങ്ങിയ ജുറെല്‍ ഏകദിന ടീമിലെത്തിയാലും അത്ഭുതപ്പെടാനില്ലെന്നാണ് വിലയിരുത്തല്‍.

പരിക്കില്‍ നിന്ന് മോചിതനായി ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി റിഷഭ് പന്തിനെ വീണ്ടും ഏകദിനങ്ങളിലേക്ക് പരിഗണിക്കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് റിഷഭ് പന്ത് അവസാനമായി ഏകദിന ടീമില്‍ കളിച്ചത്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ പ്രകടനമാവും താരങ്ങൾക്ക് നിർണായകമാകുക.

എ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ സഞ്ജുവിനെ മധ്യനിരയിലേക്ക് പരിഗണിക്കാനിടയില്ല. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ ഉള്ളതും സഞ്ജുവിന് മുന്നില്‍ വെല്ലുവിളിയാണ്.

Content Highlights: Sanju is out of the picture; Who will replace the injured Shreyas in the ODI team?

dot image
To advertise here,contact us
dot image