

സ്വര്‍ണവിപണിയില്‍ ദിനംപ്രതി മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു സമയത്ത് ഒരുലക്ഷത്തിലേക്കെത്തുമെന്ന് തോന്നിച്ച സ്വര്‍ണവില കുറച്ചു ദിവസമായി 89,000ത്തിനും 90,000ത്തിനു ഇടയില്‍ നില്‍ക്കുകയാണ്. സ്വര്‍ണവിപണിയിലെ ഈ വന്‍ വര്‍ധനവ് മൂലം കൈയില്‍ സ്വര്‍ണമുള്ളവരെ സംബന്ധിച്ച് അത് വില്‍ക്കണോ ഇനിയും കാത്തിരിക്കണോ എന്നുള്ള കണ്‍ഫ്യൂഷനിലാണ്. നിങ്ങളുടെ കൈയില്‍ ഉപയോഗ ശൂന്യമായ സ്വര്‍ണമുണ്ടെങ്കില്‍ എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കുന്നവര്‍ക്ക് ഏറ്റവും നല്ല ഓപ്ഷന്‍ ഗോള്‍ഡ് ലീസിങ്ങാണെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധന്‍ ഡോ. മാര്‍ട്ടിന്‍ പാട്രിക്.
'ഗോള്‍ഡ് ലീസിങ്ങ് വളരെ നല്ലൊരു ഓപ്ഷനാണെങ്കിലും പലര്‍ക്കും ഇതിനെ കുറിച്ച് അറിയില്ല. അത് പ്രചാരത്തിലായി വരുന്നേയുള്ളു. അതുകൊണ്ടു തന്നെ ഗോള്‍ഡ് ലീസിങ്ങ് നിയമപരമായി ഇനിയും അംഗീകരിക്കേണ്ടി ഇരിക്കുന്നു. അതിൻ്റെ റെഗുലേറ്ററി സംവിധാനങ്ങള്‍ ഇനിയും രൂപപ്പെടേണ്ടി ഇരിക്കുന്നു. ഇപ്പോഴുത്തെ സ്വര്‍ണവിപണിയിലെ സാഹചര്യത്തില്‍ സ്വര്‍ണപാട്ടം നല്ലൊരു ഓപ്ഷനായിരിക്കും. ആഭരണങ്ങല്‍ നിര്‍മിക്കുന്നവരാണ് കൂടുതലായും ഗോള്‍ഡ് പാട്ടത്തിന് വാങ്ങുക. ആഭരണങ്ങള്‍ ഉണ്ടാക്കുന്നവര്‍ വലിയ രീതിയില്‍ ഇന്‍വെസ്റ്റമെന്റ് നടത്തി സ്വര്‍ണകട്ടികള്‍ വാങ്ങിച്ചാണ് സ്വര്‍ണനിര്‍മാണം നടത്തുന്നത്. അതിനു പകരം നമ്മളുടെ കൈകളില്‍ ഇരിക്കുന്ന ഉപയോഗമില്ലാത്ത സ്വര്‍ണം, കേടുപാടായ സ്വര്‍ണം, പഴയ സ്വര്‍ണമൊക്കെ ലീസിന് കൊടുക്കാൻ കഴിയും. ഒരു ബാങ്കോ മറ്റോ ഇടനിലക്കാരനായി നില്‍ക്കുകയും അവർ തന്നെ ഒരു ജ്വല്ലറി നിര്‍മാതാവിനെ കണ്ടുപിടിച്ച് തരികയും ചെയ്യും. ജ്വല്ലറി നിർമ്മാതാക്കൾക്ക് ആ സ്വര്‍ണം രണ്ടോ മൂന്നോ വര്‍ഷത്തെയോ അല്ലെങ്കില്‍ 6 മാസത്തെ കരാറില്‍ കൈമാറും. ഈ കാലയവിന് ശേഷം സ്വര്‍ണം തിരികെ ലഭിക്കും. (തിരികെ ലഭിക്കുമ്പോള്‍ കൊടുത്ത രൂപത്തില്‍ തന്നെ തിരിച്ചു കിട്ടണമെന്ന് നിര്‍ബന്ധമില്ല). കൂടാതെ 2 മുതല്‍ 3 ശതമാനം വരെ പലിശ ജ്വല്ലറി നിര്‍മാതാവ് സ്വര്‍ണം നല്‍കുന്നവര്‍ക്ക് നല്‍കേണ്ടി വരും. പൈസ ആയി ആയിരിക്കില്ല പലിശ തിരികെ ലഭിക്കുക. സ്വര്‍ണം തിരിച്ച് ലഭിക്കുമ്പോള്‍ അതിനോടൊപ്പം സ്വര്‍ണം തന്നെ ചേര്‍ത്തായിരിക്കും ലഭിക്കുക. എന്നാല്‍ സ്വര്‍ണവിലയിലെ വന്‍ വര്‍ധന മൂലം ഇപ്പോള്‍ പലിശ 6 മുതല്‍ 7 ശതമാനം വരെ ആയിട്ടുണ്ട്. അതുകൊണ്ടു തന്ന ഇപ്പോള്‍ ജ്വല്ലറി ഉടമകള്‍ ഗോള്‍ഡ് ലീസിങ്ങില്‍ ഓപ്പറേഷണല്‍ കോസ്റ്റും ചേർക്കുന്നുണ്ട്'- ഡോ. മാര്‍ട്ടിന്‍ പാട്രിക്.
ഇപ്പോള്‍ നടപ്പിലാക്കിയ ഈ സംവിധാനം ഭാവിയില്‍ അതിനെ പരിഷ്‌കരിച്ച് റെഗുലേറ്ററി ഫ്രെയിം വര്‍ക്ക് വന്ന് ഔദ്യോഗികപരമായി അംഗീകരിച്ച് വരുമ്പോള്‍ ഇത് നല്ലൊരു ഓപ്ഷനായിരിക്കുമെന്നും ഡോ.മാര്‍ട്ടിന്‍ പാര്‍ട്ടിക് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
Content Highlights: How Gold Leasing is a Better Option