'ഗൗരിയുടെ പ്രതികരണം പിആർ സ്റ്റണ്ട്, ഞാൻ മാപ്പ് പറയില്ല'; നടിയെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിച്ച് യൂട്യൂബർ

മാർക്കറ്റ് വാല്യൂ ഉണ്ടാക്കാൻ വേണ്ടിയും പുതിയ സിനിമ ഓടാൻ വേണ്ടിയുമാണ് അവർ ഈ വിഷയത്തെ വലുതാകുന്നത്

'ഗൗരിയുടെ പ്രതികരണം പിആർ സ്റ്റണ്ട്, ഞാൻ മാപ്പ് പറയില്ല'; നടിയെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിച്ച് യൂട്യൂബർ
dot image

നടിയുടെ തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി ഗൗരി കിഷനെ ബോഡിഷെയ്മിങ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി യൂട്യൂബർ ആർ എസ് കാർത്തിക്. ഗൗരിയുടെ പ്രതികരണം പിആർ സ്റ്റണ്ട് ആണെന്നും താൻ തെറ്റായ ചോദ്യമൊന്നും ചോദിച്ചിട്ടില്ലെന്നും ആർ എസ് കാർത്തിക് പറയുന്നു. 32 വർഷത്തെ അനുഭവസമ്പത്തുള്ള മുതിർന്ന മാധ്യമപ്രവർത്തകനാണ് താനെന്നും ജോളി ആയിരിക്കാൻ വേണ്ടിയാണ് ആ ചോദ്യം ചോദിച്ചതെന്നും കാർത്തിക് കൂട്ടിച്ചേർത്തു.

'എന്റെ ചോദ്യത്തിൽ ബോഡി ഷെയ്മിങ് ഇല്ല. നടിയെ നടൻ എടുത്തുയർത്തിയെന്ന് പറഞ്ഞാൽ നാല് പേര് കൂടുതൽ തിയേറ്ററിലേക്ക് വരും. അതല്ലാതെ പിന്നെ ട്രംപിനെയും മോദിയെയും കുറിച്ച് നടിയോട് ചോദിക്കണോ?. ആ നടിക്ക് മാർക്കറ്റ് ഇല്ല. മാർക്കറ്റ് വാല്യൂ ഉണ്ടാക്കാൻ വേണ്ടിയും അവരുടെ പുതിയ സിനിമ ഓടാൻ വേണ്ടിയുമാണ് അവർ ഈ വിഷയത്തെ വലുതാകുന്നത്.', എന്നായിരുന്നു കാർത്തിക്കിന്റെ പ്രതികരണം. തമിഴ് മാധ്യമത്തോടായിരുന്നു യൂട്യൂബർ ആർ എസ് കാർത്തികിന്‍റെ പ്രതികരണം. നടിയുടെ ഭാരം എത്രയെന്നായിരുന്നു യൂട്യൂബർ സിനിമയിലെ നായകനോട് ചോദിച്ചത്. ഈ ചോദ്യമാണ് നടിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്നായി ഗൗരി. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. പ്രസ് മീറ്റിൽ നിന്നുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഗൗരിയെ പിന്തുണച്ച് സിനിമാ മേഖലയിൽ കൂടുതൽ പേർ രംഗത്തെത്തി. മാന്യമല്ലാത്ത ചോദ്യങ്ങൾ തമിഴ് സിനിമാലോകം എത്ര പിന്നിലെന്നത്തിന്റെ തെളിവാണ് ഇപ്പോല്‍ പുറത്ത് വന്നതെന്ന് സംവിധായകൻ പാ രഞ്ജിത്ത് പ്രതികരിച്ചു. താരത്തിന് പിന്തുണയുമായി നടി ഖുശ്ബു സുന്ദർ, നടന്‍ കവിന്‍, ഗായിക ചിന്മയി ശ്രീപദ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി. 'ഇന്നലത്തെ ഈ വിഷയത്തിന് ശേഷം എനിക്ക് ലഭിച്ച പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഈ സിനിമയയെ മോശമായി ബാധിക്കാത്ത തരത്തിൽ മീഡിയ ഈ വിഷയം കൈകാര്യം ചെയ്തു. സത്യം എന്താണോ അതാണ് നിങ്ങൾ ജനങ്ങളുടെ മുൻപിലേക്ക് എത്തിച്ചത്. അതിന് ഒരുപാട് നന്ദി. ഇന്ന് സിനിമയുടെ റിലീസ് ആയിരുന്നു ആദ്യ ഷോയ്ക്ക് ശേഷം ഒരുപാട് പേർ പ്രശംസയുമായി രംഗത്തെത്തി. എല്ലാത്തിനും നന്ദി', എന്ന് തുടർന്ന് ഗൗരി മാധ്യമങ്ങളോട് പ്രതികരിച്ചു.

Content Highlights: Youtuber response to comments against Gouri Kishan

dot image
To advertise here,contact us
dot image