

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫൈനലിസിമ പോരാട്ടത്തിന്റെ തീയതിയും വേദിയും പ്രഖ്യാപിച്ച് ഫിഫ. 2026 മാര്‍ച്ച് 27 ന് ഖത്തറിലാണ് പോരാട്ടം.
2022 ലെ ഖത്തർ ലോകകപ്പ് ഫൈനൽ നടന്ന ലുസൈല്‍ സ്റ്റേഡിയമാണ് വേദി. ലോക ചാംപ്യന്‍മാരും കോപ്പ അമേരിക്ക ജേതാക്കളുമായ അര്‍ജന്റീനയും യൂറോ കപ്പ് ജേതാക്കളായ സ്‌പെയിനും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തിനാണ് അരങ്ങൊരുന്നത്. ഇതിഹാസ താരം ലയണല്‍ മെസിയും ബാഴ്‌സയുടെ യങ് സെന്‍സേഷന്‍ ലമീന്‍ യമാലും നേര്‍ക്കുനേര്‍ വരുന്നതാണ് ആരാധകരെ ആകാംക്ഷയില്‍ നിര്‍ത്തുന്ന പ്രധാന ഘടകം.
2026ലെ ലോകകപ്പിനു മുന്‍പ് നടക്കുന്ന മേജര്‍ പോരാട്ടമെന്ന നിലയില്‍ ഫിഫ വലിയ പ്രാധാന്യമാണ് മത്സരത്തിനു നല്‍കുന്നത്. നിലവില്‍ അര്‍ജന്റീനയാണ് ഫൈനലിസിമ ചാംപ്യന്‍മാര്‍. 2022ല്‍ യൂറോ ചാംപ്യന്‍മാരായ ഇറ്റലിയെ വീഴ്ത്തിയാണ് മെസിയും സംഘവും കിരീടം ഉയര്‍ത്തിയത്.
Content Highlights: Finalissima 2026: Lionel Messi vs Lamine Yamal Match