

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ രണ്ടാം ചതുർദിന അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയിരിക്കുകയാണ് വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ജുറേൽ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി തികയ്ക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ താരം 132 റണ്‍സെടുത്ത ജുറേൽ രണ്ടാം ഇന്നിങ്സിൽ 159 പന്തിലാണ് ജുറേൽ സെഞ്ച്വറി നേടിയത്.
ഇപ്പോഴിതാ ബാക്ക് ടു ബാക്ക് സെഞ്ച്വറി നേട്ടത്തോടെ ചരിത്രം കുറിച്ചിരിക്കുകയാണ് ധ്രുവ് ജുറേൽ. ഒരു 'എ ടെസ്റ്റ്' മത്സരത്തിലെ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ജൂറല്‍ മാറി. 2014ല്‍ നമാന്‍ ഓജയാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.
ക്യാപ്റ്റൻ റിഷഭ് പന്തിന് പരിക്കേറ്റ സാഹചര്യത്തിലാണ് ജുറേൽ നിർണായക പ്രകടനം പുറത്തെടുത്തത്. സ്ഥിരതയോടെ ബാറ്റുവീശി തിളങ്ങുന്ന ജുറേൽ ഇതോടെ ടെസ്റ്റ് ടീമിൽ നിന്ന് തന്നെ ഒഴിവാക്കാനാക്കാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
Content Highlights: Dhruv Jurel Scripts History, Becomes Only Second India A Batter To Achieve Rare Feat