

പാലക്കാട്: പാലക്കാട്ടെ ചികിത്സാപ്പിഴവില്‍ സര്‍ക്കാരിനെതിരെ കൈ മുറിച്ചുമാറ്റേണ്ടി വന്ന കുട്ടിയുടെ അമ്മ. സര്‍ക്കാര്‍ തങ്ങളെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചാല്‍ പോരെന്നും അതുകൊണ്ട് എന്ത് ചെയ്യാനാണെന്നും അമ്മ ചോദിച്ചു. പിഴവ് സംഭവിച്ചത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണെന്നും അവര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് കുട്ടിക്ക് രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിച്ചത്.
സെപ്റ്റംബർ 24 നാണ് പല്ലശ്ശന സ്വദേശിനിയായ വിനോദിനിയെന്ന ഒമ്പതുകാരിയ്ക്ക് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റത്. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൃത്യമായി ചികിത്സ ലഭിച്ചില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നൽകി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിട്ടു.
പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയപ്പോഴാണ് കൈ മുറിച്ചുമാറ്റാനുളള നിർദേശം ലഭിച്ചത്. തുടർന്ന് സെപ്റ്റംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് വിനോദിനിയുടെ കൈ മുറിച്ചു മാറ്റുകയായിരുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുകയും രണ്ട് ഡോക്ടർമാർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.
Content Highlights: palakkad medical negligence: mother says 2 lakh compensation not enough