ലോകേഷ് കനകരാജ് നാലാമത്…; സൗത്ത് ഇന്ത്യൻ സംവിധായകരുടെ ബോക്സ് ഓഫീസ് കളക്ഷനിൽ ഒന്നാമനാര്?

സൗത്ത് ഇന്ത്യയിലെ മികച്ച സംവിധായകരുടെ ഇതുവരെയുള്ള ചിത്രങ്ങളുടെ മുഴുവൻ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്

ലോകേഷ് കനകരാജ് നാലാമത്…; സൗത്ത് ഇന്ത്യൻ സംവിധായകരുടെ ബോക്സ് ഓഫീസ് കളക്ഷനിൽ ഒന്നാമനാര്?
dot image

ഇന്ത്യൻ സിനിമയിൽ നടന്മാരുടെ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ പറയുന്നതുപോലെ സംവിധായകരുടെ നേട്ടങ്ങൾ പറയാറില്ല. ഇപ്പോഴിതാ സൗത്ത് ഇന്ത്യയിലെ മികച്ച സംവിധായകരുടെ ഇതുവരെയുള്ള ചിത്രങ്ങളുടെ മുഴുവൻ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

lokesh kanagaraj and his movies

രാജ റാണി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന യുവസംവിധായകൻ അറ്റ്ലീ ആണ് അഞ്ചാം സ്ഥാനത്ത്. തെറി, മെർസൽ, ബിഗിൽ, ജവാൻ എന്നീ അഞ്ച് സിനിമകൾ സംവിധാനം ചെയ്ത അറ്റ്ലീയുടെ ടോട്ടൽ കളക്ഷൻ 1700 കോടിയിലധികം രൂപയാണ്.

atlee and his movies

നാലാം സ്ഥാനം കൈവരിച്ചിരിക്കുന്നത് ആക്ഷൻ ചിത്രങ്ങളുടെ സൃഷ്ടാവായ ലോകേഷ് കനഗരാജ് ആണ്. മാനഗരം എന്ന ഒരു കൊച്ച് സിനിമയിൽ നിന്നും തുടങ്ങിയ ലോകേഷ് പിന്നീട് ഏഴ് സിനിമകൾകൊണ്ട് 1800 കോടിയിലധികം രൂപ നേടി.

Prashanth Neel Movies

മൂന്നാം സ്ഥാനം മറ്റാർക്കുമല്ല കന്നഡ സിനിമയിലും കോടികൾ നേടാമെന്ന് തെളിയിച്ച സംവിധായകൻ പ്രശാന്ത് നീലിനാണ്. 2150 കോടിയിലധികം രൂപയാണ് വെറും നാല് സിനിമകൾ ചെയ്ത പ്രശാന്ത് നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനം തെലുങ്ക് സംവിധായകനായ സുകുമാർ ആണ് പുഷ്പ എന്ന രണ്ട് സിനിമകൾ കൊണ്ട് ഇന്ത്യയിൽ നിരവധി ആരാധകരെ നേടിയ അദ്ദേഹം ഒമ്പത് സിനിമകൾ കൊണ്ട് 2550 കോടി രൂപയാണ് നേടിയത്.

Sukumar and his Movies
ss rajamouli movies

ഇനി ഈ കൂട്ടത്തിലെ കൊമ്പൻ ഒന്നാമനായി നിൽക്കുന്നത് എസ് എസ് രാജമൗലി ആണ്. 12 സിനിമകൾ സംവിധാനം ചെയ്ത രാജമൗലിയുടെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ ബാഹുബലി 1000 കോടിക്ക് മുകളിലാണ് നേടിയത്. 4200 കോടിയിലധികം രൂപയാണ് രാജമൗലി നേടിയിരിക്കുന്നു ബോക്സ് ഓഫീസ് കളക്ഷൻ.

Content Highlights: South Indias top director whos having highest grosser movies and its total collection

dot image
To advertise here,contact us
dot image