ഗാബയിലും വില്ലനായി മഴ; ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടി20 ഉപേക്ഷിച്ചു, പരമ്പര ഇന്ത്യയ്ക്ക്

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരവും മഴ കാരണം ഉപേക്ഷിക്കേണ്ടിവന്നിരുന്നു

ഗാബയിലും വില്ലനായി മഴ; ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടി20 ഉപേക്ഷിച്ചു, പരമ്പര ഇന്ത്യയ്ക്ക്
dot image

ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. ഗാബ സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4.5 ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്ത് നില്‍ക്കവേയാണ് രസംകൊല്ലിയായി മഴയെത്തിയത്. പിന്നാലെ മത്സരം താത്കാലികമായി നിർത്തിവെക്കുകയായിരുന്നു. 16 പന്തില്‍ 29 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 13 പന്തില്‍ 23 റണ്‍സുമായി അഭിഷേക് ശര്‍മയുമായിരുന്നു ക്രീസില്‍. പിന്നീട് മഴ ശക്തമായി തുടര്‍ന്നതിനാല്‍ മത്സരം പുനഃരാരംഭിക്കാനായില്ല. ഇതോടെ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരവും മഴ കാരണം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഇതോടെ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ 2-1ന് ടി20 പരമ്പര സ്വന്തമാക്കി. ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശര്‍മയാണ് പരമ്പരയിലെ താരം.

Content Highlights: IND vs AUS, 5th T20: Rain washes out Brisbane match; India clinch series 2-1 against Australia

dot image
To advertise here,contact us
dot image