സൂപ്പർ താരത്തെ ഒഴിവാക്കി; ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയ്ക്ക് വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

തോളിനേറ്റ പരിക്കിന് ശേഷം ഫിറ്റ്നസ് വീണ്ടെടുത്തതിനെ തുടർന്ന് മാത്യു ഫോർഡിനെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്

സൂപ്പർ താരത്തെ ഒഴിവാക്കി; ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയ്ക്ക് വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു
dot image

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ഷായി ഹോപ്പ് നായകനാകുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടംകൈയ്യൻ സ്പിന്നർ ഗുഡകേഷ് മോട്ടിയെ ഒഴിവാക്കിയാണ് വിൻഡീസ് ന്യൂസിലാൻഡ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്നത്. മോശം ഫോമാണ് മോട്ടിയെ ടീമിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് പറഞ്ഞു. എന്നാൽ മാർച്ചിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് മുമ്പ് മോട്ടിക്ക് ഇനിയും ടീമിൽ തിരിച്ചെത്താൻ അവസരമുണ്ട്.

തോളിനേറ്റ പരിക്കിന് ശേഷം ഫിറ്റ്നസ് വീണ്ടെടുത്തതിനെ തുടർന്ന് മാത്യു ഫോർഡിനെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. കൂടാതെ, പരിക്കേറ്റ പേസർമാരായ റമോൺ സിമ്മൺസിനെയും ജെഡിയാ ബ്ലേഡ്സിനെയും ടീമിൽ നിന്ന് ഒഴിവാക്കി. പകരമായി, പേസർ ഷമാർ സ്പ്രിംഗറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ അഞ്ചിനാണ് വെസ്റ്റ് ഇൻഡീസും ന്യൂസിലാൻഡും തമ്മിലുള്ള ട്വന്റി 20 പരമ്പരയ്ക്ക് തുടക്കമാകുക.

ന്യൂസിലാൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീം: ഷായി ഹോപ്പ് (ക്യാപ്റ്റൻ), അലിക് അതാന്സെ, അക്കീം അ​ഗസ്തീ, റോസ്റ്റൺ ചെയ്സ്, മാത്യൂ ഫോഡ്, ജേസൺ ഹോൾഡർ, അകെയ്ൽ ഹൊസൈൻ, അമീർ ജാങ്കോ, ബ്രണ്ടൻ കിങ്, ഖാരി പിയാരെ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റൂഥർഫോർഡ്, ജെയ്ഡൻ‌ സീൽസ്, റൊമാരിയോ ഷെപ്പേർഡ്, ഷമർ സ്പ്രിങ്ങർ.

Content Highlights: West Indies announce T20I squad for 5-match series vs New Zealand

dot image
To advertise here,contact us
dot image