'ലക്നൗവിൽ ഞാൻ സന്തോഷവാൻ, ടീമിൽ ലഭിക്കുന്നത് വലിയ പിന്തുണ': നിക്കോളാസ് പുരാൻ

'ചില സമയങ്ങളിൽ നമ്മൾ അർഹിക്കുന്ന പ്രതിഫലം ലഭിക്കാറുണ്ട്'

'ലക്നൗവിൽ ഞാൻ സന്തോഷവാൻ, ടീമിൽ ലഭിക്കുന്നത് വലിയ പിന്തുണ': നിക്കോളാസ് പുരാൻ
dot image

2025-ലെ ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി 21 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് തന്നെ നിലനിർത്തിയതിൽ പ്രതികരിച്ച് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മുൻ താരം നിക്കോളാസ് പൂരൻ. ലക്നൗവിൽ താൻ സന്തോഷവാനാണെന്ന് പൂരൻ പറഞ്ഞു. കളിക്കാർക്ക് മികച്ച പിന്തുണ ടീം മാനേജ്മെന്റ് ഉറപ്പാക്കുന്നുണ്ടെന്നും പൂരൻ പ്രതികരിച്ചു. ക്രിക്ട്രാക്കറിന് നൽകിയ അഭിമുഖത്തിലാണ് പൂരൻ്റെ വാക്കുകൾ.

'ചില സമയങ്ങളിൽ നമ്മൾ അർഹിക്കുന്ന പ്രതിഫലം ലഭിക്കാറുണ്ട്. എല്ലാ അർത്ഥത്തിലും ലക്നൗവിന് വേണ്ടി ഞാൻ രണ്ട് വർഷം നന്നായി കളിച്ചിരുന്നു. 5, 4 സ്ഥാനങ്ങളിലാണ് ഞാൻ ബാറ്റ് ചെയ്തത്. എൻ്റെ കഴിവുകളിൽ ടീമിന് വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് മെ​ഗാലേലത്തിന് മുമ്പ് ലഖ്നൗ മാനേജ്മെന്റ് എന്നെ ടീമിൽ നിലനിർത്താൻ തീരുമാനമെടുത്തു.' പൂരൻ കൂട്ടിച്ചേർത്തു.

'ഐപിഎല്ലിൽ ലക്നൗവിനായി മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. അത് ലക്നൗ ടീമിനെയും സന്തോഷിപ്പിക്കുന്നു. ഇത്രയും വില നൽകി തന്നെ നിലനിർത്തിയ ടീം മാനേജ്മെന്റിന്റെ തീരുമാനം ശരിയെന്ന് തെളിയിക്കാനും എനിക്ക് സാധിച്ചു.' നിക്കോളാസ് പുരാൻ വ്യക്തമാക്കി.

Content Highlights: Nicholas Pooran explains why Lucknow Super Giants retained him

dot image
To advertise here,contact us
dot image