ലോകകപ്പ് ടീമിൽ നിന്നും പുറത്ത്; പകരക്കാരിയായെത്തി; ഫൈനലിൽ കരിയർ ബെസ്റ്റുമായി ഷെഫാലി

വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

ലോകകപ്പ് ടീമിൽ നിന്നും പുറത്ത്; പകരക്കാരിയായെത്തി; ഫൈനലിൽ കരിയർ ബെസ്റ്റുമായി ഷെഫാലി
dot image

വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. 37 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടിയിട്ടുണ്ട്. സ്മൃതി മന്ദാന 45 റൺസ് നേടിയപ്പോൾ ഷെഫാലി വര്‍മ 87 റൺസ് നേടി.

78 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സറുകളും അടക്കമായിരുന്നു ഷെഫാലിയുടെ ഇന്നിങ്‌സ്. താരത്തിന്റെ ഏറ്റവും മികച്ച ഏകദിന പ്രകടനവും ഇതാണ്.

അതേ സമയം ഇന്ത്യയുടെ ലോകകപ്പ് ടീമിൽ താരം ഉണ്ടായിരുന്നില്ല. പരിക്കേറ്റ ഓപ്പണർ പ്രതിക റാവലിന് പകരക്കാരിയയാണ് ഷെഫാലി എത്തിയത്. സെമി ഫൈനലിലാണ് ആദ്യ മത്സരം കളിച്ചത്.

കഴിഞ്ഞ വിമൻസ് പ്രീമിയർ ലീഗിലും ഇന്ത്യ വിമൻസ് എ ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും മിന്നും പ്രകടനം നടത്തിയിട്ടും താരത്തെ ലോകകപ്പ് ടീമിലെടുക്കാത്തത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇപ്പോഴിതാ മികച്ച കംബാക്ക് താരം നടത്തിയിരിക്കുകയാണ്.

Content Highlights: Shafali Verma outstanding perfomance in world cup final; ind vs sa

dot image
To advertise here,contact us
dot image