'അളിയോ ഹാപ്പി ബർത്ത്ഡേ'; ഷാരൂഖ് ഖാന് ഒപ്പം നിൽക്കുന്ന ചിത്രവുമായി ഷറഫുദ്ദീൻ, എഐ ആണോയെന്ന് ചോദ്യം

ഒറ്റ നോട്ടത്തിൽ ഒറിജിനൽ ആണെന്ന് തോന്നിക്കുന്ന ചിത്രം കണ്ട് കിളി പാറിയ ആളുകൾ കമന്റ് ബോക്സിൽ സംശയം തീർക്കുന്നുണ്ട്

'അളിയോ ഹാപ്പി ബർത്ത്ഡേ'; ഷാരൂഖ് ഖാന് ഒപ്പം നിൽക്കുന്ന ചിത്രവുമായി ഷറഫുദ്ദീൻ,  എഐ ആണോയെന്ന് ചോദ്യം
dot image

ബോളിവുഡിന്റെ കിംഗ് ഷാരൂഖിന് പിറന്നാളാശംസകൾ അറിയിച്ച് നടൻ ഷറഫുദ്ദീൻ. അദ്ദേഹത്തിന്റെ ഒപ്പം നിൽക്കുന്ന ഒരു എഐ ചിത്രം പങ്കുവെച്ചാണ് ഷറഫുദ്ദീൻ ഈ ആശംസ അറിയിച്ചത്. ഒറ്റ നോട്ടത്തിൽ ഒറിജിനൽ ആണെന്ന് തോന്നിക്കുന്ന ചിത്രം കണ്ട് കിളി പാറിയ ആളുകൾ കമന്റ് ബോക്സിൽ പലതും പറയുന്നുണ്ട്.

'ജെമിനി ലോഗോ കാണാം ഇക്ക', 'നിങ്ങക്കു ആളു മാറി മച്ചാനെ…ഇതു നമ്മടെ അടുത്ത സലൂണിലെ ഡൽഹിക്കാരനാ', 'ഒരമ്മ പെറ്റ അളിയന്മാർ ആണെന്നെ പറയു', 'അളിയനാ എന്തോ എങ്ങനാ', 'ഇനി ഇതും AI ആണെന്ന് പറയും ചിലവൻമാർ', എന്നിങ്ങനെ നിരവധി രസികൻ കമന്റുകളാണ് ചിത്രത്തിന് താഴെ ആരാധകർ രേഖപ്പെടുത്തുന്നത്. ഇന്ത്യയിലെ തന്നെ നിരവധി താരങ്ങൾ ഷാരൂഖിന് ആശംസകൾ അറിയിച്ചെങ്കിലും ഇതൊരു സ്പെഷ്യൽ ഐറ്റം തന്നെയായി പോയെന്നാണ്‌ സോഷ്യൽ മീഡിയയിൽ സംസാരം.

അതേസമയം, ഷറഫുദ്ദീൻ നായകനായി എത്തിയ 'ദി പെറ്റ് ഡിറ്റക്ടീവ്' മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. റിലീസ് ചെയ്ത് ഇത്രയും നാളുകൾ പിന്നിടുമ്പോൾ കേരളത്തിൽ നിന്നും 10 കോടി രൂപയും ആഗോളതലത്തിൽ 16 കോടിയിലധികം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഷറഫുദീന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നത്. ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച ഷറഫുദീനും അനുപമക്കുമൊപ്പം വിനയ് ഫോർട്ട്, ജോമോൻ ജ്യോതിർ, വിജയരാഘവൻ, വിനായകൻ എന്നിവരും വലിയ കയ്യടി നേടുന്നുണ്ട്.

പ്രനീഷ് വിജയൻ സംവിധാനം ചെയ്ത ചിത്രത്തിന് രാജേഷ് മുരുകേശൻ ആണ് സംഗീത സംവിധാനം നിർവഹിച്ചത്. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ.

Content Highlights: actor Sharafudheens special birthday wishes to shah rukh khan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us