
ഇന്ത്യ എ ക്രിക്കറ്റ് ടീമിൽ നിന്നും സർഫറാസ് ഖാനെ പുറത്താക്കിയതിനെതിരെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. സർഫറാസിന്റെ പേരാണോ അയാളെ പുറത്തിരത്താനുള്ള കാരണമെന്ന് അവർ എക്‌സിൽ കുറിച്ചു. ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീറിനെയും അവർ വിമർശിച്ചു. കഴിഞ്ഞ വർഷം രോഹിത് ശർമയുടെ ഫിറ്റ്‌നസിനെ ചൊല്ലിയും ഷമ വിമർശനും ഉയർത്തി പോസ്റ്റ് ചെയ്തിരുന്നു.
'സർഫറാസിന്റെ പേര് കാരണമാണോ അദ്ദേഹത്തെ ചെയ്യാത്തതാണ്. #justasking ഇതിൽ ഗംഭീറിന്റെ സ്റ്റാൻഡ് എവിടെയാണ് എന്ന് നമുക്ക് അറിയാം,' ഷമ മുഹമ്മദ് എക്‌സിൽ കുറിച്ചു.
എന്നാൽ ഇതിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം അതുൽ വാസൻ രംഗത്തെത്തിയിരുന്നു. 'സർഫറാസിന് ഇന്ത്യൻ ടീം ആവശ്യത്തിന് അവസരം നൽകിയിട്ടുണ്ട്. പക്ഷെ കോൺഗ്രസ് ഇതിനെ വേറെ രീതിയിലേക്ക് പ്ലേസ് ചെയ്യുന്നു. ഇങ്ങനെ ഇന്ത്യൻ ടീമിൽ ഇതുവരെ നടന്നിട്ടില്ല. എന്നാൽ അസ്ഹറിന്റെ കാലം മുതൽ ഈ റിലീജയൺ കാർഡ് ഇടക്കിടെ ഇറക്കാറുണ്ട്,' അതുൽ വാസൻ പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ ചതുർദിന ടെസറ്റ് പരമ്പരക്കും ഇന്ത്യ എ ടീമിൽ നിന്നുമാണ് താരത്തെ തഴഞ്ഞത്. കഴിഞ്ഞ വർഷം ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലാണ് അദ്ദേഹം ഇന്ത്യക്കായി അവസാനം കളിച്ചത്.
കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്ന സർഫറാസിന് ഒരു മത്സരത്തിൽ പോലും ആദ്യ ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല. പിന്നീട് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദോഗിക ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരത്തിൽ മാത്രം കളിച്ച സർഫറാസ് 91 റൺസടിച്ച് തിളങ്ങിയെങ്കിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്കും സർഫറാസിനെ പരിഗണിച്ചില്ല.
പിന്നീട് ശരീരഭാരം കുറച്ചും ടീമിലേക്ക് തിരിച്ചെത്താനുള്ള കഠിനശ്രമം നടത്തുന്ന സർഫറാസിനെ വീണ്ടും തഴഞ്ഞിരിക്കുകയാണ് ബിസിസിഐ. ഋഷഭ് പന്താണ് ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യൻ ടീമിന്റെ നായകൻ.
Content Highlights- Shama Muhammed Against Gautam Gambhir For Not selecting Safaraz Khan