
ഓസ്‌ട്രേലിയക്കെതിരെ നാളെ രണ്ടാം ഏകദിനത്തിന് ഇറങ്ങുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് പിന്നിലാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
മഴ രസം കൊല്ലിയായ മത്സരം ഒടുവിൽ 26 ഓവറാക്കി ചുരുക്കിയിരുന്നു. മത്സരത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് നേടിയിരുന്നു. എന്നാൽ ഡി ആർ എസ് പ്രകാരം ഓസീസ് വിജയ ലക്ഷ്യം 131 ആക്കി പുനർ നിശ്ചയിക്കുകയായിരുന്നു. എന്നാൽ ഓസീസ് 21.1 ഓവറിൽ ലക്ഷ്യം കണ്ടു.
ദീര്‍ഘ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി. ഏകദിന ക്യാപ്റ്റനായ അരങ്ങേറിയ ശുഭ്മാന്‍ ഗില്ലിനും ഫോമിലെത്താന്‍ സാധിച്ചില്ല.
അതേ സമയം കാലാവസ്ഥ നോക്കുകയാണെങ്കിൽ അഡ്‌ലെയ്ഡില്‍ ഈ ആഴ്ച്ച മുഴുവന്‍ ഇടവിട്ട് മഴയെത്തിയിരുന്നു. എങ്കിലും നാളെ മത്സരത്തിനിടെ റിപ്പോർട്ടുകൾ പ്രകാരം വലിയ ആശങ്കയ്ക്ക് വകയില്ല. എന്നാല്‍, അന്തരീക്ഷം മൂടിക്കെട്ടിയിരിക്കും. കാറ്റും പ്രതീക്ഷിക്കാം. എന്നാല്‍ മത്സരം തടസപ്പെടില്ല. മൂടിക്കെട്ടിയ ആകാശം പേസര്‍മാരെ പിന്തുണയ്ക്കും.
Content Highlights:Will rain play in the second ODI?; India-Australia Adelaide weather report