ഹെലിപ്പാഡിലെ കോണ്‍ഗ്രീറ്റ് ഇത്തിരി താഴ്ന്നാൽ എന്താ! ഹെലികോപ്റ്റർ മുകളിലോട്ട് അല്ലേ ഉയരുന്നത്:കെ യു ജനീഷ് കുമാർ

സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തിലാണ് എല്ലാം ഒരുക്കിയതെന്നും കെ യു ജനീഷ് കുമാർ

ഹെലിപ്പാഡിലെ കോണ്‍ഗ്രീറ്റ് ഇത്തിരി താഴ്ന്നാൽ എന്താ! ഹെലികോപ്റ്റർ മുകളിലോട്ട് അല്ലേ ഉയരുന്നത്:കെ യു ജനീഷ് കുമാർ
dot image

പത്തനംതിട്ട: പ്രമാടത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ ഹെലിപാഡിലെ കോണ്‍ഗ്രീറ്റില്‍ താഴ്‌ന്നെന്ന വാര്‍ത്ത തള്ളി കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. ദൂരെ നിന്ന് കാണുമ്പോള്‍ അങ്ങനെ തോന്നുന്നതാണെന്നും പൈലറ്റ് പറഞ്ഞത് അനുസരിച്ച് എച്ച് മാര്‍ക്കില്‍ ഹെലികോപ്റ്റര്‍ ഇടാന്‍ വേണ്ടിയാണ് തള്ളിയതെന്നും ജനീഷ് കുമാര്‍ പറഞ്ഞു. കോണ്‍ഗ്രീറ്റില്‍ ടയര്‍ താഴ്ന്നാല്‍ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നതെന്നും ജനീഷ് കുമാര്‍ പ്രതികരിച്ചു.

'ദൂരെ നിന്ന് നോക്കിയപ്പോള്‍ തോന്നിയതാകാം. ഞാന്‍ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നല്ലോ. തെറ്റിദ്ധാരണയുടെ പുറത്താണ് അത്തരമൊരു വാര്‍ത്ത വന്നത്. വല്ലാത്ത അപമാനമായിപ്പോയി. ഹെലിപ്പാഡില്‍ എച്ച് മാര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. ലാന്‍ഡ് ചെയ്തപ്പോള്‍ അല്‍പ്പം പുറകിലേക്ക് ആയിപ്പോയി. ഉയര്‍ത്തുന്ന ഘട്ടത്തില്‍ ഫാന്‍ കറങ്ങി പിറകുവശത്തെ ചളിയും പൊടിയും ഉയരാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പൈലറ്റ് തന്നെയാണ് സുരക്ഷാ ജീവനക്കാരോട് ഹെലികോപ്റ്റര്‍ സെന്‍ട്രലിലേക്ക് നീക്കി നിര്‍ത്തണമെന്ന് പറഞ്ഞത്. ഹെലിപ്പാഡില്‍ ഒരു കേടുപാടും ഉണ്ടായിട്ടില്ല', ജനീഷ് കുമാര്‍ പറഞ്ഞു.

എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് എല്ലാം ചെയ്തത്. സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തിലാണ് എല്ലാം ഒരുക്കിയത്. കോണ്‍ഗ്രീറ്റ് ഇച്ചിരി താഴ്ന്നാല്‍ എന്താ കുഴപ്പം. ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നതെന്നും ജനീഷ് കുമാര്‍ ചോദിച്ചു.

അതേസമയം സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. സംസ്ഥാനം വേണ്ട ജാഗ്രത കാണിച്ചില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോട് മന്ത്രാലയം വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ സുരക്ഷാവീഴ്ചയില്ലെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട്.

Content Highlights: KU Janeesh Kumar denied the news that the tires of the helicopter that landed had sunk into the concrete

dot image
To advertise here,contact us
dot image