
38-ാം വയസ്സിൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച് റെക്കോർഡിട്ട പാക് താരത്തിന് സ്വപ്‍ന സമാനമായ തുടക്കം. സ്വന്തം മണ്ണിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 34 .3 ഓവറിൽ 79 റൺസ് മാത്രം വിട്ടുകൊടുത്ത് ആസിഫ് ആഫ്രീദി ആറ് വിക്കറ്റ് നേടി.
ആഭ്യന്തര ക്രിക്കറ്റിൽ 57 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 60 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുള്ള അഫ്രീദി 38 വർഷവും 299 ദിവസവും പ്രായമുള്ളപ്പോഴാണ് താരം അരങ്ങേറ്റം കുറിച്ചിരുന്നത്. ടെസ്റ്റ് ഫോർമാറ്റിൽ പാകിസ്താൻ ടീമിന് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ കളിക്കാരനായി അദ്ദേഹം മാറി.
അതേ സമയം മത്സരത്തിൽ പാകിസ്താനെതിരെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ് ലീഡ്. എടുത്തു. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പാകിസ്താന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 333നെതിരെ ദക്ഷിണാഫ്രിക്ക 404 റണ്‍സെടുത്തു. രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങ് തുടങ്ങിയ പാകിസ്താൻ ഇതുവരെ 18 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് നേടിയിട്ടുണ്ട്.
Content Highlights: