
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിന് പരമ്പരക്ക് മുമ്പുള്ള ഇന്ത്യ എ- ദക്ഷിണാഫ്രിക്ക ചതുർദിന അനൗദ്യോഗിക ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ നിന്നും ഇന്ത്യൻ മധനിര ബാറ്റർ സർഫറാസ് ഖാനെ തഴഞ്ഞിരുന്നു. കഴിഞ്ഞ വർഷം ന്യസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.
ഇന്ത്യ എക്കെതിരെ സർഫറാസിന് അവസരം ലഭിക്കാത്തതിന് കാരണം ഇന്ത്യ എയുടെ നായകനായി റിഷഭ് പന്ത് എത്തിയതാണെന്ന് റിപ്പോർട്ട്. പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് മത്സരത്തിൽ ക്യാപ്റ്റൻ പന്ത് അഞ്ചാമനായി ഇറങ്ങുന്നത് കൊണ്ട് തന്നെ ടീമിലെടുത്താലും സർഫറാസിന് ബെഞ്ചിൽ ഇരിക്കാൻ മാത്രമെ യോഗമുണ്ടാകുകയുള്ളൂവെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
സർഫറാസിന് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ താത്പര്യമുണ്ടെങ്കിൽ ടോപ് ഓർഡറിൽ കളിക്കുന്നതാകും ഭേദമെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനായി അദ്ദേഹം മുംബൈ മാനേജ്‌മെന്റിനോടും സീനിയർ താരമായ അജിൻക്യ രഹാനെയോടും സംസാരിക്കുന്നത് നല്ലതായിരിക്കുമെന്നും ഒരു മുൻ സെലക്ടർ പിടിഐയോട് പറഞ്ഞു.
ഇന്ത്യൻ മധ്യനിരയിലെ പൊസിഷനിലെല്ലാം തന്നെ കളിക്കാരുണ്ടെന്നും എന്നാൽ മൂന്നാം നമ്പറിൽ ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഒരാളെ ആവശ്യമാണെന്നും അതാകാൻ സർഫറാസിന് ശ്രമിക്കാമെന്നും മുൻ സെലക്ടർ കൂട്ടിച്ചേർത്തു.
Content Highlights- reports says Return of Rishab Pant is reason for Sarfarz khan's Snub from Indian A team.