
ഓസ്‌ട്രേലിയക്കെതിരെ അവരുടെ മണ്ണിൽ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യ. നവംബർ 19 ൽ പെർത്തിലാണ് ആദ്യ മത്സരം. പേസിനെ പിന്തുണക്കുന്ന പിച്ചിൽ ഇന്ത്യയുടെ ബോളിങിന്റെ മുഴുവൻ പ്രതീക്ഷയും മുഹമ്മദ് സിറാജിലാണ്.
കാരണം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ മെയിൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കുന്നില്ല. പകരം സിറാജിന് സഹായത്തിന് ഹർഷിത് റാണയും അർഷ്ദീപ് സിങും പാർട് ടൈമായി നിതീഷ് കുമാർ റെഡ്‌ഡിയും ഉണ്ടാകും.
ഉത്തരവാദിത്തം കൂടുമ്പോള്‍ സൂപ്പര്‍ ഫോമിലേക്കെത്തുന്ന, പ്രതിസന്ധി ഘട്ടങ്ങളിൽ കൂടുതൽ അവസരത്തിനൊത്തുയരുന്ന താരമാണ് സിറാജ്. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ച ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിലെ രണ്ട് മത്സരങ്ങളിൽ അത് തെളിയിച്ചതുമാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 185.3 ഓവറുകള്‍ എറിയുകയും 23 വിക്കറ്റുകള്‍ നേടുകയും ചെയ്തു സിറാജ്.
ഈ വര്‍ഷം ഇതുവരെ സിറാജ് ടെസ്റ്റില്‍ നിന്ന് നേടിയത് 37 വിക്കറ്റുകളാണ്. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് നേടയിത് 10 വിക്കറ്റ്. ഒടുവില്‍ പരമ്പരയിലെ ടീം ഇന്ത്യയുടെ ഇംപാക്ട് പ്ലയറായതും സിറാജ് തന്നെ. ക്രിക്കറ്റില്‍ തന്റെ പ്രിയ ഫോര്‍മാറ്റ് ടെസ്റ്റാണെന്ന് സിറാജ് പറയുന്നു.
ഏകദിനത്തിലും പക്ഷെ താരം തന്റെ മികവ് തെളിയിച്ചതാണ്. 44 ഏകദിനങ്ങൾ കളിച്ചിട്ടുള്ള താരം ഇതുവരെ 71 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഓസീസ് മണ്ണിലും സിറാജ് മാജിക്ക് കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlights: mohammed siraj, india australia cricket