'എന്റെ ഈ സ്റ്റൈൽ അല്ലേ…'; പിറന്നാൾ ആശംസകൾ അറിയിച്ചവർക്ക് നന്ദിയെന്ന് പൃഥ്വിരാജ്, ഒപ്പം ഒരു കിടിലൻ ചിത്രവും

ബൈക്കിൽ സൺഗ്ലാസും വെച്ച് ഇരിക്കുന്ന ഒരു കിടിലൻ ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്.

'എന്റെ ഈ സ്റ്റൈൽ അല്ലേ…'; പിറന്നാൾ ആശംസകൾ അറിയിച്ചവർക്ക് നന്ദിയെന്ന് പൃഥ്വിരാജ്, ഒപ്പം ഒരു കിടിലൻ ചിത്രവും
dot image

പിറന്നാൾദിനത്തിൽ ആശംസകൾ അറിയിച്ചവർക്ക് നന്ദി രേഖപ്പെടുത്തി നടൻ പൃഥ്വിരാജ്. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നാണ് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം ഒരു സ്റ്റൈലിഷ് ഫോട്ടോയും പങ്കുവെച്ചിരിക്കുന്നു. ഷാനി ഷാക്കി പകർത്തിയ ഫോട്ടോ ആയതിനാൽ അദ്ദേഹത്തിനും ആരാധകരുടെ പ്രശംസ ലഭിച്ചു. ബൈക്കിൽ സൺഗ്ലാസും വെച്ച് ഇരിക്കുന്ന ഒരു കിടിലൻ ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്. ഇപ്പോൾ ആരാധകരും പ്രേക്ഷകരും ഈ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ്.

നിരവധി പേരാണ് പൃഥ്വിരാജിന് ആശംസകളുമായി ഇന്നലെ എത്തിയത്. മലയാളത്തിൽ നിന്ന് മാത്രമല്ല അന്യഭാഷയിൽ നിന്നുള്ള താരങ്ങൾ അടക്കം നടന് ആശംസയുമായി എത്തി. സലാർ സിനിമയുടെ സംവിധായകൻ പ്രശാന്ത് നീൽ, പ്രഭാസ് എന്നിവരുടെ ആശംസകൾ വളരെ സ്പെഷ്യൽ ആയിരുന്നു. ഇന്നലെ തന്നെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് പൃഥ്വിരാജ് കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു.

അതേസമയം, പിറന്നാൾ ദിനത്തിൽ തന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ അപ്ഡേറ്റുകളും വന്നിരുന്നു. വൈശാഖ് ചിത്രം ഖലീഫയുടെ ഗ്ലിംപസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ആമിർ അലി എന്ന ഒരു ഗോൾഡ് സ്മഗ്‌ളറിന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും സ്റ്റൈലിഷ് ലുക്കിലുമാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ എത്തുന്നത്. പോക്കിരിരാജ എന്ന സിനിമയ്ക്ക് ശേഷം വൈശാഖും രാജുവും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഖലീഫയ്ക്ക് ഉണ്ട്.

ജിനു വി എബ്രഹാം ആണ് ചിത്രത്തിന്‍റെ രചയിതാവ്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കാപ്പ എന്നീ സിനിമകൾക്ക് ശേഷം ജിനുവും പൃഥ്വിരാജും വീണ്ടും കൈകോർക്കുന്ന സിനിമയാണിത്. ജേക്സ് ബിജോയ് ആണ് ഖലീഫയ്ക്ക് സംഗീതം ഒരുക്കുന്നത്. ചമൻ ചാക്കോ എഡിറ്റിംഗും ജോമോൻ ടി ജോൺ ഛായാഗ്രഹണവും നിർവഹിക്കുന്നു.

Content Highlights: Prithviraj shares a new still of him for thanksgiving

dot image
To advertise here,contact us
dot image