'പാതിരാത്രി എനിക്ക് വെറുമൊരു സിനിമയല്ല, നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ഒരു ശബ്ദം കൂടിയാണ്'; സംവിധായിക റത്തീന

പുഴു എന്ന സിനിമയ്ക്ക് ശേഷം റത്തീന ഒരുക്കുന്ന ഒരു ത്രില്ലർ സിനിമയാണ് പാതിരാത്രി.

'പാതിരാത്രി എനിക്ക് വെറുമൊരു സിനിമയല്ല, നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ഒരു ശബ്ദം കൂടിയാണ്'; സംവിധായിക റത്തീന
dot image

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പാതിരാത്രി ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. റിലീസിന് മുൻപ് ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായിക റത്തീന. തിയേറ്ററിലെ വലിയ സ്ക്രീനിൽ തന്റെ സിനിമ തെളിഞ്ഞ് വരുന്നത് സ്വപ്നം കണ്ട് നടന്ന തനിക്ക് ഇന്ന് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണെന്നും പാതിരാത്രി തനിക്ക് വെറുമൊരു സിനിമ മാത്രമല്ല, നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ഒരു ശബ്ദം കൂടിയാണെന്നും റത്തീന കുറിച്ചു.

'തിയേറ്ററിലെ വലിയ സ്ക്രീനിൽ എന്റെ സിനിമ തെളിഞ്ഞു വരുന്നത് സ്വപ്നം കണ്ടു നടന്ന എനിക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്നാണ് ഇന്ന്. പുഴുവിന് ശേഷം ഞാൻ സംവിധാനം ചെയ്യുന്ന 'പാതിരാത്രി' ഇന്ന് റിലീസ് ആവുകയാണ്. പാതിരാത്രി എനിക്ക് വെറുമൊരു സിനിമയല്ല. നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ഒരു ശബ്ദം കൂടിയാണ്. നിങ്ങൾ തന്ന സ്നേഹവും പ്രോത്സാഹനവും കരുതലും വിലമതിക്കാനാവാത്തതാണ്. സിനിമ തിയേറ്ററിൽ തന്നെ കാണണം…അഭിപ്രായം അറിയിക്കണം..കൂടെയുണ്ടാവണം', റത്തീന കുറിച്ചു.

പുഴു എന്ന സിനിമയ്ക്ക് ശേഷം റത്തീന ഒരുക്കുന്ന ഒരു ത്രില്ലർ സിനിമയാണ് പാതിരാത്രി. ആദ്യ ചിത്രം ഒടിടിയിൽ റിലീസ് ആയതിനാൽ തന്റെ ആദ്യ ചിത്രം തിയേറ്ററുകളിൽ എത്തുന്നതിന്റെ സന്തോഷത്തിലാണ് റത്തീന. U/A സർട്ടിഫിക്കറ്റോടെ തീയേറ്ററുകളിൽ എത്തുന്ന പുതിയ ചിത്രം പാതിരാത്രി ഒരു ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

ജാൻസി, ഹരീഷ് എന്നീ പൊലീസ് കഥാപാത്രങ്ങളായാണ് നവ്യയും സൗബിനുമെത്തുന്നത്. ഇവർക്കൊപ്പം സണ്ണി വെയ്‌നും, ആൻ അഗസ്റ്റിനും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി എത്തുന്നു. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഷാജി മാറാട് തിരക്കഥയും ഷെഹ്നാദ് ജലാൽ ഛായാഗ്രഹണവും നിർവഹിച്ചു. സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, ആർട്ട് - ദിലീപ് നാഥ്.

Content Highlights: Director Ratheena writes a note before movie release

dot image
To advertise here,contact us
dot image