സൂര്യയുടെയും വിജയ്‍യുടെയും സിനിമകൾ കണ്ടാണ് വളർന്നത്, അവർക്കൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് ഭാഗ്യം; മമിത ബൈജു

വിജയ്‌യ്ക്കും സൂര്യയ്ക്കും ഒപ്പം അഭിനയിച്ച് സിനിമകളുടെ അനുഭവം പങ്കിട്ട് മമിത ബൈജു

സൂര്യയുടെയും വിജയ്‍യുടെയും സിനിമകൾ കണ്ടാണ് വളർന്നത്, അവർക്കൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് ഭാഗ്യം; മമിത ബൈജു
dot image

ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് മമിത ബൈജു. മലയാളത്തിന് പുറമേ തമിഴിലും തന്റെ സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് നടി ഇപ്പോൾ. തമിഴിലെ സൂപ്പർ താരങ്ങളായ വിജയ്ക്കും സൂര്യയ്‌ക്കൊപ്പമാണ് മമിതയുടെ ചിത്രങ്ങൾ ഒരുങ്ങുന്നത്. വിജയ് നായകനാകുന്ന അവസാന ചിത്രമായ ജനനായകനിൽ നായികയാണ് മമിത. ഇപ്പോഴിതാ സിനിമകളിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കിടുകയാണ് നടി. അവരോടൊപ്പം സ്ക്രീൻ പങ്കിടാനായത് വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് നടി പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'പ്രേമലുവിന് മുമ്പ് എനിക്ക് വിജയ് സാറിന്റെ കൂടെയൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ പുള്ളി പൊളിറ്റിക്‌സിലേക്കിറങ്ങി, ഇന് സിനിമയൊന്നും ചെയ്യില്ലെന്ന് അറിഞ്ഞു. അത് കേട്ടപ്പോൾ സങ്കടമായി. അതുകൊണ്ടാണ് പ്രേമലുവിന്റെ പ്രൊമോഷൻ നടന്നപ്പോൾ വിജയ്‌യുടെ കൂടെ ഇനി അഭിനയിക്കാൻ പറ്റില്ലല്ലോ എന്ന സങ്കടം പങ്കുവെച്ചത്. പിന്നെ നോക്കുമ്പോൾ അടുത്ത പടത്തിലേക്ക് എന്നെ വിളിക്കുകയായിരുന്നു. വല്ലാത്തൊരു എക്സ്പീരിയൻസായിരുന്നു എനിക്കത്. ജന നായകന് പിന്നാലെ സൂര്യ സാറിന്റെ സിനിമയിലും ചാൻസ് കിട്ടി. എന്താണ് പറയേണ്ടതെന്ന് അറിയാത്ത അവസ്ഥയാണ്. ഇവരുടെയൊക്കെ സിനിമ കണ്ടാണ് വളർന്നത്.

അവരോടൊപ്പം സ്ക്രീൻ പങ്കിടാനായത് വലിയ ഭാഗ്യമാണ്. കരിയറിലെ വലിയ അച്ചീവ്മെന്റായാണ് ഈ സിനിമകളെ കണക്കാക്കുന്നത്.

വളരെ ശക്തമായ വേഷത്തിലേക്ക് എന്നെ പരിഗണിച്ചതിൽ സന്തോഷമുണ്ട്. ജന നായകനിൽ ആദ്യത്തെ ദിവസം തന്നെ എനിക്ക് ഡാൻസ് സീനായിരുന്നു. ചെറിയ ഡാൻസായിരുന്നെങ്കിലും എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു. 'നീയൊരു നല്ല ഡാൻസറാണെന്ന് എനിക്കറിയാം' എന്ന് വിജയ് സാർ പറഞ്ഞു. രണ്ടാമത്തെ ദിവസം എന്റെ ഡാൻസ് ഗംഭീരമാണെന്ന് അദ്ദേഹം പറഞ്ഞത് വല്ലാത്തൊരു മൊമന്റായിരുന്നു' മമിത ബൈജു പറഞ്ഞു.

Also Read:

വണങ്കാൻ എന്ന സിനിമയിൽ സൂര്യ സാറിനൊപ്പം പ്രവർത്തിവച്ചിരുന്നു. പത്ത് മാസത്തോളം ആ സിനിമക്ക് വേണ്ടി ഞാൻ തയാറെടുപ്പുകൾ നടത്തി. ആ സിനിമ നഷ്ടമായപ്പോൾ വല്ലാത്ത അവസ്ഥയിലായിരുന്നു. നല്ല വിഷമം തോന്നി. അത് കഴിഞ്ഞു വീണ്ടും സൂര്യയോടൊപ്പം അഭിനയിക്കാനായത് സന്തോഷം നൽകിയിരുന്നു,' മമിത കൂട്ടിച്ചേർത്തു.

Content Highlights: Mamita Baiju shares her experience of acting with Vijay and Suriya in films

dot image
To advertise here,contact us
dot image