
ഐസിസിയുടെ 2025 സെപ്റ്റംബർ മാസത്തെ മികച്ച താരങ്ങൾക്കുള്ള അവാർഡ് സ്വന്തമാക്കി ഇന്ത്യൻ താരങ്ങൾ. സെപ്റ്റംബറിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള അവാർഡ് യുവ ഓപ്പണർ അഭിഷേക് ശർമ സ്വന്തമാക്കിയപ്പോൾ മികച്ച വനിതാ താരത്തിനുള്ള അവാർഡ് സ്മൃതി മന്ദാനയും നേടി.
ഇന്ത്യൻ പുരുഷ ടീമിന്റേയും വനിതാ ടീമിന്റേയും ഓപ്പണിങ് ബാറ്റർമാരായ ഇവർ മിന്നും പ്രകടനം ആണ് കാഴ്ചവെക്കുന്നത്. ഏഷ്യാ കപ്പിലെ പ്രകടനങ്ങളുടെ മികവാണ് അഭിഷേകിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് മുന്നോടിയായി നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ മിന്നും പ്രകടനം മന്ദാനയെയും പുരസ്‌കാര നേട്ടത്തിലെത്തിച്ചു.
അതേസമയം മന്ദാനയിലൂടെയും അഭിഷേകിലൂടെയും മറ്റൊരു രാജ്യത്തിനും ഇതുവരെ സ്വന്തമാക്കാന്‍ കഴിയാത്ത ചരിത്രനേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇത് രണ്ടാമത്തെ തവണയാണ് ഐസിസിയുടെ വനിതാ പ്ലേയർ ഓഫ് ദ് മന്തും പുരുഷ പ്ലേയർ ഓഫ് ദ് മന്തും ആയി ഒരേ സമയം ഇന്ത്യൻ താരങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നത്.
ഇതിന് മുൻപ് മന്ദാനയെയും ജസ്പ്രീത് ബുംയും ഒരേ സമയം ഐസിസിയുടെ വുമൺ മെൻ പ്ലേയർ ഓഫ് ദ് മന്തായി ഒരേസമയം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിന് ശേഷം ഇപ്പോഴാണ് ഇന്ത്യയുടെ വനിതാ, പുരുഷ താരങ്ങൾ ഒരേ മാസത്തിലെ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നത്. മറ്റൊരു രാജ്യത്തിനും ഈ നേട്ടം രണ്ടുതവണ സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.
Content Highlights: Abhishek Sharma, Smriti Mandhana named ICC’s Players of the Month for September