'എന്റെ കല്യാണത്തിന് പോലും ഒരു ബോളുമെടുത്താണ് പോയത്'; ക്രിക്കറ്റിനോടുള്ള ഇഷ്ടത്തെ കുറിച്ച് ഇന്ത്യൻ താരം

പന്ത് കയ്യിലില്ലാതെ താൻ എവിടേക്കെങ്കിലും പോകുന്നത് വളരെ അപൂർവമാണെന്നാണ് താരം പറയുന്നത്

'എന്റെ കല്യാണത്തിന് പോലും ഒരു ബോളുമെടുത്താണ് പോയത്'; ക്രിക്കറ്റിനോടുള്ള ഇഷ്ടത്തെ കുറിച്ച് ഇന്ത്യൻ താരം
dot image

ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് വാചാലനായി ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി. പന്ത് കയ്യിലില്ലാതെ താൻ എവിടേക്കെങ്കിലും പോകുന്നത് വളരെ അപൂർവമാണെന്നാണ് താരം പറയുന്നത്. ക്രിക്കറ്റിനോടുള്ള അമിതമായ അഭിനിവേശം കാരണം ഒരിക്കൽ സ്വന്തം വിവാഹ സൽക്കാരത്തിനുപോലും പന്ത് കൊണ്ടുപോയിട്ടുണ്ടെന്നും താരം തുറന്നുപറഞ്ഞു.

ഗൗരവ് കപൂറുമായുള്ള ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് എന്ന പരിപാടിയിൽ സംസാരിക്കവേയാണ് താരം മനസ് തുറന്നത്. “നിങ്ങൾ എന്നെ പുറത്തുവെച്ച് എവിടെയും ഏതുസമയത്തും കണ്ടുമുട്ടിയാൽ നിങ്ങൾക്ക് എന്റെ കൂടെ ഒരു പന്തിനെയും കാണാം. ഞാൻ എപ്പോഴും അതുമെടുത്താണ് നടക്കുക” വരുൺ പറഞ്ഞു.

'എന്റെ സ്വന്തം വിവാഹ റിസപ്ഷനിൽ പോലും ഞാൻ അത് ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് ബോളുമെടുത്താണ് ഞാൻ റിസപ്ഷൻ വേദിയിലേക്ക് പോയത്. പിന്നീട് അത് എന്റെ സഹോദരന്റെ കൈയിൽ നൽകി. പന്തിന്റെ ആ തോൽ എന്റെ കൈയിൽ തൊട്ടില്ലെങ്കിൽ എനിക്ക് എന്തോ നഷ്ടപ്പെട്ടതുപോലെ തോന്നും. എനിക്ക് വിത്ത്ഡ്രോവൽ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങും," ചിരിച്ചുകൊണ്ട് വരുൺ പറഞ്ഞു.

Content Highlights: Varun Chakravarthy opens up on hilariously taking a cricket ball to his wedding reception

dot image
To advertise here,contact us
dot image