

2026 ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡ് ഫൈനലില്‍. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് കിവീസ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഒന്‍പത് വിക്കറ്റുകളുടെ അനായാസ വിജയം സ്വന്തമാതക്കി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം 43 പന്തുകള്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസിലാന്‍ഡ് മറികടന്നു. ന്യൂസിലാന്‍ഡിന് വേണ്ടി ഫിന്‍ അലന്‍ വെടിക്കെട്ട് സെഞ്ച്വറി അടിച്ചെടുത്തു.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റണ്‍സ് അടിച്ചെടുത്തിരുന്നു. വലിയ സ്‌കോറുകള്‍ കണ്ടെത്തുന്നതില്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടത് പ്രോട്ടീസിന് തിരിച്ചടിയായി. ഏഴാമനായി ക്രീസിലെത്തിയ മാര്‍ക്കോ യാന്‍സന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പുറത്താകാതെ 30 പന്തില്‍ 55 റണ്‍സെടുത്ത യാന്‍സണാണേ പ്രോട്ടീസിന്റെ ടോപ് സ്‌കോറർ.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ ഫിൻ അലന്റെയും ടിം സെയ്‌ഫെർട്ടിന്റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് കിവീസിന്റെ ജയം അനായാസമാക്കിയത്. അലൻ വെറും 33 പന്തിൽ നിന്ന് എട്ടു സിക്‌സും 10 ഫോറുമടക്കം 100* റൺസെടുത്ത് പുറത്താകാതെ നിന്നു. 33 പന്തുകൾ നേരിട്ട സെയ്‌ഫെർട്ട് 58 റൺസെടുത്തു. രചിൻ രവീന്ദ്ര 13* റൺസെടുത്ത് പുറത്താകാതെ നിന്നു.
Content Highlights: T20 World Cup 2026; Finn Allen Slams Century, New Zealand beat South Africa to Enter Final