
പാകിസ്താൻ മുൻ ക്രിക്കറ്റ് താരമായ ശോയ്ബ് മാലിക്ക് മൂന്നാമതും വിവാഹമോചിചനാകുന്നു എന്നാല്‍ ഈ ഊഹാപോഹങ്ങൾക്കും വാർത്തകൾക്കും മറുപടിയുമായി താരവും ഭാര്യ സന ജാവേദും രംഗത്തെത്തി. യുഎസ്എയിൽ വെക്കേഷൻ ആഘോഷിക്കുന്ന ഇരുവരുടെയും ഫോട്ടോകളാണ് സന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതോടെ സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾക്ക് അന്ത്യം കുറിക്കാൻ ഇരുവർക്കുമായി.
ഒരു പൊതു പരിപാടിയിൽനിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഊഹാപോഹങ്ങൾ പ്രചരിക്കാൻ ആരംഭിച്ചത്. മാലിക്കും സനയും അടുത്തടുത്തായി ഇരിക്കുന്നതും എന്നാൽ പരസ്പരം ഒന്നും മിണ്ടാതെയും ഇരിക്കുന്നതുമായിരുന്നു വീഡിയോയിൽ കണ്ടത്. ഒരു ആരാധകൻ വന്ന് ക്രിക്കറ്റ് ബാറ്റിൽ മാലിക്കിന്റെ ഓട്ടോഗ്രഫ് വാങ്ങിക്കുമ്പോൾ മുഖം മാറ്റി തിരിഞ്ഞിരിക്കുന്ന സനയെയും ദൃശ്യങ്ങളിൽ കാണാം. വിഡിയോ വൈറലായതോടെ വിവാഹമോചന വാർത്തകളും പരക്കുകയായിരുന്നു.
ഇന്ത്യൻ ടെന്നിസ് സൂപ്പർതാരം സാനിയ മിർസയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിന് ശേഷമാണ് പാക് ടെലിവിഷൻ നടിയായ സന ജാവേദിനെ മാലിക് വിവാഹം കഴിച്ചത്. 2024 ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം.
Content Highlights- Sana Javed Replies to rumours of divorcing with Shoib malik