
2025-26 ആഭ്യന്തര സീസണിന് മുന്നോടിയായി തന്റെ മുൻ ടീമായ മുംബൈയ്‌ക്കെതിരായ സന്നാഹ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി ഇന്ത്യൻ ഓപ്പണർ പൃഥ്വി ഷാ.
The comeback of Prithvi Shaw! 👌💥
— Saabir Zafar (@Saabir_Saabu01) October 7, 2025
Hope he keeps this momentum going in the upcoming Ranji Trophy. He is looking completely different, both in terms of form and fitness from what we've seen in the last few years. 💪💯
These are great signs! 🇮🇳#PrithviShaw #RanjiTrophy pic.twitter.com/ZZeDUjjtmf
കഴിഞ്ഞ സീസണിന് ശേഷം മഹാരാഷ്ട്രയ്ക്കൊപ്പം ചേർന്ന താരം മുംബൈയ്‌ക്കെതിരെ 181 റൺസ് നേടി. 84 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറി നേടിയ പൃഥ്വി 144 പന്തിൽ നിന്ന് സെഞ്ച്വറി തികച്ചു. നേരത്തെ ബുച്ചി ബാബു ക്രിക്കറ്റില്‍ മഹാരാഷ്ട്രക്ക് വേണ്ടി തകർപ്പൻ സെഞ്ച്വറിയും പൃഥ്വി നേടിയിരുന്നു.
കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫി ടീമില്‍ നിന്ന് പൃഥ്വി ഷായെ മുംബൈ ഒഴിവാക്കിയിരുന്നു. അച്ചടക്കമില്ലായ്മയും ശാരീരികക്ഷമതയില്ലായ്മയുമാണ് കാരണം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ പൃഥ്വി ഷാ മുമ്പ് കളിച്ചിരുന്ന ഐപിഎൽ ക്ലബുകളിൽ നിന്നും മറ്റുമെല്ലാം താരത്തിന് നേരെ വെളിപ്പെടുത്തലുണ്ടായി.
2018ൽ അണ്ടർ 19 ലോകകിരീടം ഇന്ത്യയ്ക്ക് സമ്മാനിച്ച നായകനാണ് പൃഥ്വി ഷാ. ഇതോടെ ക്രിക്കറ്റ് ലോകത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ട താരം അതേവർഷം വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേട്ടവും ഷാ സ്വന്തമാക്കിയിരുന്നു.
എന്നാൽ പിന്നീട് പല കാരണങ്ങളാല്‍ താരം ടീമുകളില്‍ നിന്ന് തഴയപ്പെട്ടു. 2025ലെ ഐപിഎല്ലിന് മുമ്പായുള്ള മെഗാലേലത്തിൽ താരത്തെ വാങ്ങാൻ ടീമുകൾ ആരും രംഗത്തെത്തിയിരുന്നില്ല.
Content Highlights-