സീനിയര്‍ വിമന്‍സ് ടി20 ട്രോഫിക്ക് ഇന്ന് തുടക്കം; കേരള ടീമിനെ സജന നയിക്കും

സീനിയര്‍ വിമന്‍സ് ടി20 ട്രോഫി ഇന്ന് പഞ്ചാബില്‍ ആരംഭിക്കും

സീനിയര്‍ വിമന്‍സ് ടി20 ട്രോഫിക്ക് ഇന്ന് തുടക്കം; കേരള ടീമിനെ സജന നയിക്കും
dot image

സീനിയര്‍ വിമന്‍സ് ടി20 ട്രോഫി ഇന്ന് പഞ്ചാബില്‍ ആരംഭിക്കും. ഒക്ടോബര്‍ 8 മുതല്‍ ഒക്ടോബര്‍ 19 വരെയാണ് കേരളത്തിന്‍റെ മത്സരങ്ങള്‍ നടക്കുന്നത്. ഉത്തര്‍പ്രദേശുമായിട്ടാണ് കേരളത്തിന്‍റെ ആദ്യ മത്സരം. ഇന്ത്യന്‍ ടീമംഗങ്ങളായ സജനയും സജീവനും ആശ എസും ടീമിലുണ്ട്. സജ്ന തന്നെയാണ് ടീം ക്യാപ്റ്റന്‍.

ടീമംഗങ്ങള്‍ : സജ്ന എസ് ( ക്യാപ്റ്റന്‍), ഷാനി ടി, ആശ എസ്, അക്ഷയ എ, ദൃശ്യ ഐ.വി, വിനയ സുരേന്ദ്രന്‍, കീര്‍ത്തി കെ ജയിംസ്, നജ്ല സിഎംസി, വൈഷണ എം.പി, അലീന സുരേന്ദ്രന്‍, ദര്‍ശന മോഹന്‍, സായൂജ്യ കെ.എസ്, ഇസബെല്‍ മേരി ജോസഫ്, അനന്യ കെ പ്രദീപ്‌. അതിഥി താരങ്ങളായി തെലങ്കാനയില്‍ നിന്നും വി പ്രണവി ചന്ദ്രയും മധ്യപ്രദേശില്‍ നിന്നും സലോണി ഡങ്കോറും ഇക്കുറി ടീമിനൊപ്പമുണ്ട്.

മുൻ അന്താരാഷ്ട്ര ക്രിക്കറ്ററും വനിത പ്രീമിയർ ലീഗ് മുംബൈ ഇന്ത്യൻസ് ബാറ്റിങ് കോച്ചുമായ ദേവിക പല്‍ശികാറാണ് ടീമിന്റെ മുഖ്യ പരിശീലക. അസിസ്റ്റന്റ് കോച്ച്- ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്, അനു അശോക്‌.

Content Highlights-Senior Women's T20 Trophy begins today; Sajana to lead Kerala team

dot image
To advertise here,contact us
dot image