കൊല്ലത്ത് മദ്യപസംഘങ്ങളുടെ ഏറ്റുമുട്ടല്‍; യുവാവിന് ദാരുണാന്ത്യം, സഹോദരങ്ങൾ ഒളിവിൽ

പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പുത്തൂര്‍ പൊലീസ് പറഞ്ഞു

കൊല്ലത്ത് മദ്യപസംഘങ്ങളുടെ ഏറ്റുമുട്ടല്‍; യുവാവിന് ദാരുണാന്ത്യം, സഹോദരങ്ങൾ ഒളിവിൽ
dot image

കൊല്ലം: മദ്യപ സംഘങ്ങള്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ യുവാവിന് ദാരുണാന്ത്യം. ഇടവട്ടം സ്വദേശി ഗോകുല്‍ നാഥ് (34) ആണ് മരിച്ചത്. കാട്ടാരക്കര പുത്തൂര്‍ പൊരീക്കലില്‍ മദ്യപിക്കുന്നതിനിടെയായിരുന്നു കയ്യാങ്കളി.

ഗോകുലിനെ മര്‍ദിച്ച സഹോദരങ്ങളായ അരുണ്‍, അഖില്‍ എന്നിവര്‍ ഒളിവിലാണ്. പൊരീക്കലില്‍ കഴിഞ്ഞ ദിവസം രാത്രി 12.30-നായിരുന്നു സംഭവം. മര്‍ദനത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ ഗോകുല്‍ നാഥിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പുത്തൂര്‍ പൊലീസ് പറഞ്ഞു.

Content Highlights:man died in kollam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us