
വനിതാ ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി. കഴിഞ്ഞ ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ വിവാദമായ പാക് ഓപണർ മുനീബ അലിയുടെ റൺ ഔട്ട് ശരിയാണെന്ന് എം സി സി വ്യക്തമാക്കി.
പാക് ഓപ്പണര്‍ മുനീബ അലിയെ ദീപ്തി ശര്‍മ റണ്‍ ഔട്ടാക്കിയതായിരുന്നു വിവാദമായത്. ക്രാന്തി ഗൗഡ‍് എറിഞ്ഞ നാലാം ഓവറിലായിരുന്നു സംഭവം. ക്രാന്തി ഗൗഡ‍് എറിഞ്ഞ ആ ഓവറിലെ അവസാന പന്ത് മുനീബ അലിയുടെ പാഡിലാണ് തട്ടിയത്. ഇന്ത്യൻ താരങ്ങൾ എല്‍ബിഡബ്ല്യു അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ ഇത് നിരസിച്ചു.
എന്നാല്‍ ഇതിനിടെ ഇന്ത്യയുടെ അപ്പീലില്‍ അമ്പയറുടെ പ്രതികരണം നോക്കി ക്രീസില്‍ നിന്നിറങ്ങി നില്‍ക്കുകയായിരുന്നു പാക് താരം. ബാറ്റ് ക്രീസില്‍ കുത്തിയിരുന്നെങ്കിലും അലക്ഷ്യമായി ബാറ്റ് ഉയര്‍ത്തിയ നിമിഷം നോക്കി ദീപ്തി ശര്‍മ സ്റ്റംപിലേക്ക് എറിഞ്ഞു. ആ ത്രോ ബെയ്‌ൽസ് ഇളക്കുകയും ചെയ്തു.
ഇതോടെ ഇന്ത്യ റണ്ണൗട്ടിനായി അപ്പീല്‍ ചെയ്തു. റീപ്ലേകളില്‍ ദീപ്തി ശര്‍മയുടെ ത്രോ ബെയ്ല്‍സിളക്കുമ്പോള്‍ മുനീബയുടെ ബാറ്റ് വായുവിലാണെന്ന് വ്യക്തമാതോടെ അമ്പയര്‍ റൺ ഔട്ട് വിധിച്ചു. പാകിസ്താൻ താരങ്ങൾ പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടില്ല.
ബാറ്റർ ഒരു തവണ ക്രീസിലെത്തിയെങ്കിൽ പിന്നീട് ഔട്ട് ആക്കാൻ പറ്റില്ല എന്നായിരുന്നു പാക് താരങ്ങളുടെ വാദം. എന്നാൽ ഓടുകയോ ഡൈവ് ചെയ്യുകയോ ചെയ്യുന്ന ബാറ്റർമാർക്ക് മാത്രമെ ഈ നിയമം ബാധകമാകൂ. മുനീബ ഓടുകയോ ഡൈവ് ചെയ്യുകയോ ചെയ്തിരുന്നില്ല. ക്രീസിന് പുറത്ത് നിന്ന് അവർ ബാറ്റ് ക്രീസിൽ കുത്തുകയായിരുന്നു. കാലുകൾ ക്രീസിന് പുറത്തായിരുന്നു’ മേരിലബോൺ ക്രിക്കറ്റ് ക്ലബ് വ്യക്തമാക്കി.
Content Highlights-