'ഷോട്ട് കണ്ട് അന്ന് ആർച്ചറും ഞാനും ഞെട്ടി'; വൈഭവിനെ ഉടൻ സീനിയർ ടീമിലെടുക്കണമെന്ന് രാജസ്ഥാൻ റോയൽസ് ഡയറക്ടർ

ഐപിഎല്ലിൽ ചരിത്രമെഴുതിയ വൈഭവ് അടുത്തിടെ അണ്ടര്‍ 19 ടെസ്റ്റ് ക്രിക്കറ്റിലും തിളങ്ങിയിരുന്നു.

'ഷോട്ട് കണ്ട് അന്ന് ആർച്ചറും ഞാനും ഞെട്ടി'; വൈഭവിനെ ഉടൻ സീനിയർ ടീമിലെടുക്കണമെന്ന് രാജസ്ഥാൻ റോയൽസ് ഡയറക്ടർ
dot image

ഇന്ത്യയുടെ സീനിയര്‍ ക്രിക്കറ്റ് ടീമിലേക്ക് കൗമാരക്കാരന്‍ വൈഭവ് സൂര്യവംശിയെ ഉടൻ പരിഗണിക്കണമെന്ന് ഐപിഎല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സിന്റെ ഡയറക്ടര്‍ ഓഫ് ഹൈ പെര്‍ഫോമന്‍സ് സുബിന്‍ ഭറൂച്ച. വൈഭവിനെ ഉടന്‍ തന്നെ സീനിയര്‍ ടീമില്‍ കളിപ്പിക്കണമെന്നും കുറഞ്ഞപക്ഷം ഇന്ത്യ എ ടീമിലെങ്കിലും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നെറ്റ്‌സില്‍ വെച്ച് പേസര്‍ ജൊഫ്ര ആര്‍ച്ചറിനെ വൈഭവ് നേരിട്ടപ്പോള്‍ ഉണ്ടായ ഒരു സംഭവവും അദ്ദേഹം ഓര്‍ത്തെടുത്തു. ആർച്ചർ വൈഭവിന് നേരെ പന്തെറിയുമ്പോൾ ഞാൻ ഭയന്നുപോയിരുന്നു, എന്നാൽ ഈ പയ്യൻ ബാക്ക് ഫൂട്ടിൽ അടിച്ച ഒരു ഷോട്ട് സ്റ്റേഡിയത്തിന് പുറത്തേക്ക് പോയി. ആർച്ചറും ഞാനും അടക്കം അവിടെയുള്ളവരെല്ലാം അത്ഭുതപ്പെട്ടുപോയി, അദ്ദേഹം പറഞ്ഞു.

അതേ സമയം വെറും 14 വയസ്സിൽ വേഗമേറിയ സെഞ്ച്വറിയുമായി ഐപിഎല്ലിൽ ചരിത്രമെഴുതിയ വൈഭവ് അടുത്തിടെ അണ്ടര്‍ 19 ടെസ്റ്റ് ക്രിക്കറ്റിലും തിളങ്ങിയിരുന്നു. 78 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച സൂര്യവംശി യൂത്ത് ടെസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ചുറിയും സ്വന്തമാക്കി. അതിന് മുമ്പ് നടന്ന യൂത്ത് ഏകദിനത്തിലും മിന്നുന്ന പ്രകടനം കാഴ്ച വെച്ചു.

Content Highlights-Vaibhav Suryavanshi should be fast-tracked into the Indian team

dot image
To advertise here,contact us
dot image