
ഒമാനില്‍ കാലാവധി കഴിഞ്ഞ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള സമയപരിധി അടുത്ത വര്‍ഷം സെപ്റ്റംബര്‍ വരെ നീട്ടി. നിശ്ചിത സമയപരിധിക്കുളളില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറ്റി വാങ്ങണമെന്ന് സെന്‍ട്രല്‍ ബാങ്ക് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കാലാവധി കഴിഞ്ഞ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള സമയപരിധി ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് നീട്ടി നൽകിയിരിക്കുന്നത്.
ഒമാനിലുടനീളം പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ വഴി പഴയ കറന്‍സികള്‍ മാറ്റി വാങ്ങാന്‍ കഴിയും.2020ന് മുമ്പ് പുറത്തിറക്കിയ നേട്ടുകള്‍ക്കാണ് ഇത് ബാധകമെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.. അടുത്ത വര്‍ഷം സെപ്റ്റംബര്‍ 21ന് പ്രവര്‍ത്തി ദിവസം അവസാനിക്കുന്നതുവരെ ഇതിന് അവസരമുണ്ടായിരിക്കും. ഇതിന് ശേഷം നോട്ടുകള്‍ മാറ്റി വാങ്ങാന്‍ കഴിയില്ലെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
നിശ്ചിത സമയപരിധിക്കുളളില്‍ പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ എല്ലാവരും ശ്രമിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഗവര്‍ണറേറ്റുകളിലുടനീളമുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും എളുപ്പത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒമാനിലെ എല്ലാ അംഗീകൃത ബാങ്കുകളിലും ഈ സേവനം ലഭ്യമാണ്. സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുഗമമാക്കുന്നതിനും ദേശീയ കറന്‍സി സംവിധാനത്തില്‍ ആത്മവിശ്വാസം നിലനിര്‍ത്തുന്നതിനുമുള്ള സെന്‍ട്രല്‍ ബാങ്കിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് നടപടി.
Content Highlights: Oman extends deadline for exchanging expired notes until September next year