ഗ്യാലറിയിൽ ആളില്ല; ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റിൽ കാണികൾക്ക് പ്രവേശനം സൗജന്യമാക്കി PCB

ടെസ്റ്റ് ക്രിക്കറ്റ് ആരാധകരെ സ്റ്റേഡിയങ്ങളിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ.

ഗ്യാലറിയിൽ ആളില്ല; ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റിൽ കാണികൾക്ക് പ്രവേശനം സൗജന്യമാക്കി PCB
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ സ്വന്തം മണ്ണിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ടിക്കറ്റുകൾ സൗജന്യമായി നൽകാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ്.

ടെസ്റ്റ് ക്രിക്കറ്റ് ആരാധകരെ സ്റ്റേഡിയങ്ങളിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ.

വരാനിരിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്ക് ടിക്കറ്റുകള്‍ സൗജന്യമാക്കും. ജനറല്‍, ഫസ്റ്റ് ക്ലാസ്, പ്രീമിയം ടിക്കറ്റുകളാണ് സൗജന്യമാക്കുന്നത്. ചില പ്രത്യേക വിഐപി ടിക്കറ്റുകളും സൗജന്യമായി ലഭിക്കും. ഈ മാസം 12 മുതല്‍ 16 വരെ ലാഹോറിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 20 മുതല്‍ 24 വരെ റാവല്‍പിണ്ടിയിലും നടക്കും.

പാകിസ്ഥാനിലെ ടെസ്റ്റ് മത്സരങ്ങള്‍ നടക്കുമ്പോള്‍ കാണികള്‍ നന്നേ കുറവാണ്.. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 2-1 ന് പാകിസ്ഥാന്‍ പരാജയപ്പെട്ടപ്പോള്‍, ആദ്യ ടെസ്റ്റിനെത്തിയ കാണികള്‍ 1,000 പേര്‍ മാത്രമായിരുന്നു. മുള്‍ട്ടാനിലും റാവല്‍പിണ്ടിയിലും നടന്ന രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകളും വ്യത്യസ്തമായിരുന്നില്ല. സ്റ്റേഡിയങ്ങളിലേക്ക് ക്രിക്കറ്റ് ആരാധകരെ എത്തിക്കാനാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം.

Content Highlights- No one in the gallery; PCB makes entry free in the Test against South Africa

dot image
To advertise here,contact us
dot image