ഏഷ്യ കപ്പ് വിജയം; സഹോദരിക്ക് സ്‌കൂട്ടർ വാങ്ങി നൽകി ആഘോഷിച്ച് റിങ്കു; സോഷ്യൽ മീഡിയയിൽ വൈറൽ

ഉത്തർപ്രദേശിലെ ഒരു ദരിദ്ര കുടുംബത്തിൽ നിന്ന് വളർന്നുവന്നാണ് റിങ്കു ഇന്ത്യൻ ക്രിക്കറ്റിന്റെ പടികൾ ചവിട്ടിക്കയറിയത്.

ഏഷ്യ കപ്പ് വിജയം; സഹോദരിക്ക് സ്‌കൂട്ടർ വാങ്ങി നൽകി ആഘോഷിച്ച് റിങ്കു; സോഷ്യൽ മീഡിയയിൽ വൈറൽ
dot image

ഏഷ്യ കപ്പിൽ പാകിസ്‌താനെതിരെയുള്ള ഫൈനൽ മത്സരത്തിൽ ഇന്ത്യ വിജയ റൺ നേടിയത് റിങ്കു സിങ്ങിന്റെ ബാറ്റിലൂടെയായിരുന്നു. അതുവരെ ഒരു മത്സരത്തിലും ഇറങ്ങാതിരുന്ന താരം പരിക്കേറ്റ ഹാർദിക് പാണ്ഡ്യയ്ക്ക് പകരമായാണ് ഇറങ്ങിയത്. താരം ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി വിജയം നേടികൊടുക്കുകയും ചെയ്തു. ഇനി അടുത്ത ഓസീസിനെതിരെയുള്ള ടി 20 പരമ്പരയ്ക്കുള്ള ടീമിലും റിങ്കുവുണ്ട്.

അതേ സമയം ഏഷ്യ കപ്പ് കിരീട വിജയം വ്യത്യസ്തമായ രീതിയിലാണ് ഇന്ത്യൻ ഫിനിഷർ ആഘോഷിച്ചത്. തന്റെ സഹോദരി നേഹക്ക് ഒരു പുതിയ സ്കൂട്ടർ സമ്മാനിച്ചുകൊണ്ട് തന്റെ നേട്ടം കുടുംബത്തോടൊപ്പം ആഘോഷിക്കുകയായിരുന്നു താരം. ഒരു ലക്ഷം വിലയുള്ള ഈ സ്കൂട്ടർ, തന്റെ സഹോദരിയോടുള്ള നന്ദിയുടെയും വാത്സല്യത്തിന്റെയും പ്രതീകമായാണ് സ്കൂട്ടർ കൈമാറിയത്.

റിങ്കുവിനൊപ്പമുള്ള തന്റെ ഫോട്ടോകളും പുതിയ ബൈക്കും നേഹ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു, ‘നന്ദി റിങ്കു ഭയ്യ’എന്ന് എഴുതി. വിജയമുദ്രയുമായി നിൽക്കുന്ന ചിത്രം ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. കളിക്കളത്തിന് പുറത്തുള്ള തന്റെ പ്രവർത്തനങ്ങൾ മൂലം റിങ്കു വാർത്തകളിൽ ഇടം നേടുന്നത് ഇതാദ്യമല്ല.

2024 നവംബറിൽ, അലീഗഢിൽ 3.5 കോടി രൂപക്ക് ഒരു ആഡംബര മൂന്ന് നില ബംഗ്ലാവ് അദ്ദേഹം വാങ്ങി, അമ്മയോടുള്ള ബഹുമാനാർഥം അതിന് വീണ പാലസ് എന്ന് പേരുമിട്ടു. ഉത്തർപ്രദേശിലെ ഒരു ദരിദ്ര കുടുംബത്തിൽ നിന്ന് വളർന്നുവന്നാണ് റിങ്കു ഇന്ത്യൻ ക്രിക്കറ്റിന്റെ പടികൾ ചവിട്ടിക്കയറിയത്.

Content Highlights- Asia Cup win; Rinku celebrates by buying a scooter for his sister

dot image
To advertise here,contact us
dot image