കല്യാണി ആളാകെ മാറിപ്പോയി!, ഫൈറ്റ് മാത്രമല്ല നല്ല കിടിലൻ ഡാൻസും വശമുണ്ട്; ഇത് സോഷ്യൽ മീഡിയ തൂക്കും

ഒരു അറബിക് സ്റ്റൈലിൽ ഒരുക്കിയ ഗാനത്തിൽ കല്യാണിക്കൊപ്പം രവി മോഹനും കൃതി ഷെട്ടിയും പ്രത്യക്ഷപ്പെടുന്നുണ്ട്

കല്യാണി ആളാകെ മാറിപ്പോയി!, ഫൈറ്റ് മാത്രമല്ല നല്ല കിടിലൻ ഡാൻസും വശമുണ്ട്; ഇത് സോഷ്യൽ മീഡിയ തൂക്കും
dot image

ലോക എന്ന സിനിമയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. ചിത്രം 300 കോടി കടന്ന് മുന്നേറുകയാണ്. സിനിമയിലെ കല്യാണിയുടെ ആക്ഷൻ സീനുകൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പുതിയൊരു ഭാവത്തിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് കല്യാണി. ഇത്തവണ തന്റെ ഡാൻസ് കൊണ്ടാണ് നടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഒരുങ്ങുന്നത്. രവി മോഹൻ ചിത്രമായ ജീനിയിലൂടെയാണ് കല്യാണി ഞെട്ടിച്ചിരിക്കുന്നത്.

ചിത്രത്തിലെ ആദ്യ ഗാനമായ അബ്ദി അബ്ദി' അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഗംഭീര ഡാൻസ് ആണ് കല്യാണി ഈ ഗാനത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ഒരു അറബിക് സ്റ്റൈലിൽ ഒരുക്കിയ ഗാനത്തിൽ കല്യാണിക്കൊപ്പം രവി മോഹനും കൃതി ഷെട്ടിയും പ്രത്യക്ഷപ്പെടുന്നുണ്ട്. എ ആർ റഹ്മാൻ ആണ് ഗാനത്തിന് ഈണം നൽകിയത്. മഷൂക്ക് റഹ്മാൻ വരികൾ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് മെയ്‌സ്സ കര, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ്. ദേവയാനി, വാമിക ഗബ്ബി എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നവാഗതനായ അർജുനൻ ജൂനിയർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. വേൽസ് ഫിലിം ഇന്റർനാഷണൽ ലിമിറ്റഡിൻ്റെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷ് ആണ് സിനിമ നിർമിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററിൽ എത്തും.

അതേസമയം, കേരളത്തിൽ നിന്നും 38 ദിവസങ്ങൾകൊണ്ട് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി ലോക. 118 കോടിയാണ് ഇതുവരെ കേരളത്തിൽ നിന്നും നേടിയത്. മോഹൻലാൽ ചിത്രം തുടരും, മഞ്ഞുമ്മൽ ബോയ്സ്, എമ്പുരാൻ എന്നീ ചിത്രങ്ങളുടെ എല്ലാ റെക്കോർഡുകളും തകർത്താണ് ലോക ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം. എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക ഈ 38 ദിവസങ്ങൾക്ക് ഉള്ളിൽ നേടിയിരിക്കുന്നത്.

അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.

Content Highlights: Kalyani priyadarshan new dance video goes viral

dot image
To advertise here,contact us
dot image